---
title: "ഏകലവ്യ ആർച്ചറി ക്ലബിന് തുടക്കം കുറിച്ചു"
english_title: "Ekalavya started Archery Club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84260/ekalavya-started-archery-club"
published_at: "2022-12-09T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639317d6dc585_Picsart_22-12-09_15-36-14-004.jpg"
keywords: []
---

# ഏകലവ്യ ആർച്ചറി ക്ലബിന് തുടക്കം കുറിച്ചു

> **Lead Summary:**  **മീനങ്ങാടി**: മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു.പി.സ്കൂളിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അവരുടെ ആയോധനകലയായ അമ്പെയ്ത്ത് പരിശീലിപ്പിക്കുന്നതിനും അവരെ ദിവസവും സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏകലവ്യ ആർച്ചറി ക്ലബ്ബിന് തുടക്കം കുറിച്ചു.

## Article Content

 **മീനങ്ങാടി**: മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു.പി.സ്കൂളിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അവരുടെ ആയോധനകലയായ അമ്പെയ്ത്ത് പരിശീലിപ്പിക്കുന്നതിനും അവരെ ദിവസവും സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏകലവ്യ ആർച്ചറി ക്ലബ്ബിന് തുടക്കം കുറിച്ചു.

പി.വാസുദേവൻ(മീനങ്ങാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) ഉദ്ഘാടനം ചെയ്തു. എസ്.എസ്. ജി കൺവീനർ ബിനു.കെ.ടി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപകൻ പ്രതാപ്.കെ.ആർ സ്വാഗതം പറഞ്ഞു.

മീനങ്ങാടി കൃഷി ഓഫീസർ ജ്യോതി സി ജോർജ് ആശംസ അർപ്പിച്ചു.അധ്യാപകരായ രാജീവൻ.പി,ശ്രീമതി സയീദ.കെ.സി,  സിൽബി.ടി.ഡി, ജിനി കെ ജി എന്നിവർ സംസാരിച്ചു. ഏകലവ്യ ആർച്ചറി ക്ലബ്ബ് കോ-ഓർഡിനേറ്റർ റെജീഷ്.എം, ശൈലേഷ്.പി.എൻ . രാജീവൻ പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84260/ekalavya-started-archery-club)