---
title: "സി.ബി.എസ്.ഇ ബാസ്കറ്റ് ബോൾ: മേരി ഗിരിയിൽ ഉദ്ഘാടനം ചെയ്തു"
english_title: "CBSE Basketball: Inaugurated at Mary Giri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84265/cbse-basketball-inaugurated-at-mary-giri"
published_at: "2022-12-09T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63931c5c0747c_Picsart_22-12-09_16-48-38-383.jpg"
keywords: []
---

# സി.ബി.എസ്.ഇ ബാസ്കറ്റ് ബോൾ: മേരി ഗിരിയിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ശ്രീകണ്ഠപുരം: പൊടിക്കളം മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ( ക്ലസ്റ്റർ -10 ) ബാസ്കറ്റ് ബോൾ മൽസരങ്ങൾ മുൻസിപ്പൽ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. തൃശൂർ മുതൽ കാസർഗോഡു വരെയുള്ള സി.ബി.എസ്.ഇ (ക്ലസ്റ്റർ -10 ) വിദ്യാലയങ്ങളിൽ നിന്നായി നാനൂറോളം വിദ്യാർഥികളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്.

## Article Content

ശ്രീകണ്ഠപുരം: പൊടിക്കളം മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ( ക്ലസ്റ്റർ -10 ) ബാസ്കറ്റ് ബോൾ മൽസരങ്ങൾ മുൻസിപ്പൽ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. തൃശൂർ മുതൽ കാസർഗോഡു വരെയുള്ള സി.ബി.എസ്.ഇ (ക്ലസ്റ്റർ -10 ) വിദ്യാലയങ്ങളിൽ നിന്നായി നാനൂറോളം വിദ്യാർഥികളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്.

സ്കൂൾ മാനേജർ റവ.ബ്രദർ ബിജു എം.പി.സി.എസ്.ടി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ റവ.ബ്രദർ ഡോ.റജിസ്കറിയ സി.എസ്.ടി.സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ വിജി മോഹൻ ആശംസകളർപ്പിച്ചു സംസാരിച്ചു. ഉദ്ഘാടന മത്സരം അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ചിന്മയ വിദ്യാലയ തളിപ്പറമ്പും മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളും തമ്മിൽ നടന്നു.

നാളെ നടക്കുന്ന സെമി ഫൈനൽ മത്സരം രാവിലെ 6:30-ന് ആരംഭിക്കും. ഫൈനൽ മത്സരങ്ങൾക്കു ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ ശ്രീകണ്ഠപുരം സർക്കിൾ ഇൻസ്പെക്ടർ ഇ.പി.സുരേശൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84265/cbse-basketball-inaugurated-at-mary-giri)