---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: " Rtpcr test kannur nov 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8435/rtpcr-test-kannur-nov-2"
published_at: "2021-11-02T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618097f160541_images - 2021-10-20T072505.265.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** കണ്ണൂർ : ജില്ലയില്‍ ചൊവ്വ (നവംബര്‍ രണ്ട്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

കണ്ണൂർ : ജില്ലയില്‍ ചൊവ്വ (നവംബര്‍ രണ്ട്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

സ്വാമി ആനന്ദതീര്‍ത്ഥ ട്രസ്റ്റ് കമ്മ്യൂണിറ്റി ഹാള്‍ പയ്യന്നൂര്‍, ആര്‍ വി മെട്ട വിജ്ഞാന വേദി, ഇരിട്ടി താലൂക്കാശുപത്രി, വയോജന വിശ്രമകേന്ദ്രം മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും മുറിയാത്തോട് കമ്മ്യൂണിറ്റി ഹാള്‍, കാട്ടാമ്പള്ളി കമ്മ്യൂണിറ്റി ഹാള്‍, പേരാവൂര്‍ താലൂക്കാശുപത്രി, മയ്യില്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കണ്ണൂര്‍ ഓഫീസേര്‍സ് ക്ലബ് രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്നു വരെയും ഏമ്പേറ്റു സാംസ്‌കാരിക നിലയം, കമ്പില്‍ സി എച്ച്് മുഹമ്മദ് കോയ സാംസ്‌കാരിക നിലയം, കോട്ടൂര്‍ സബ്‌സെന്റര്‍, കീഴ്പ്പള്ളി ബിപിഎച്ച്‌സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8435/rtpcr-test-kannur-nov-2)