---
title: "ലോകകപ്പിന്റെ ഓർമ്മക്കായി ഫുട്ബോൾ മാതൃകകൾ നിർമ്മിച്ച് നരവൂർ സൗത്ത് എൽപി സ്കൂൾ വിദ്യാർത്ഥികൾ "
english_title: "Football models to commemorate the World Cup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84370/football-models-to-commemorate-the-world-cup"
published_at: "2022-12-10T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394249e0cc10_Picsart_22-12-10_11-39-17-863.jpg"
keywords: []
---

# ലോകകപ്പിന്റെ ഓർമ്മക്കായി ഫുട്ബോൾ മാതൃകകൾ നിർമ്മിച്ച് നരവൂർ സൗത്ത് എൽപി സ്കൂൾ വിദ്യാർത്ഥികൾ 

> **Lead Summary:** **കൂത്തുപറമ്പ**: ലോകകപ്പിന്റെ ഓർമ്മക്കായി ഫുട്ബോൾ മാതൃകകൾ നിർമ്മിച്ച് വ്യത്യസ്ഥമാവുകയാണ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നരവൂർ സൗത്ത് എൽ പി സ്കൂൾ. കാർഡ് ബോർഡ് ഷീറ്റിലാണ് ഫുട്ബോൾ മാതൃകകൾ നിർമ്മിക്കുന്നത്. വിവിധ രൂപങ്ങൾ കുട്ടികൾ കാർഡ് ബോർഡ് ഷീറ്റിൽ വെട്ടിയെടുത്ത് പഞ്ചഭുജം, ഷഡ്ഭുജം എന്നിവ ഉപയോഗിച്ചാണ് ഫുട്ബോൾ മാതൃക നിർമ്മിച്ചത്.

## Article Content

**കൂത്തുപറമ്പ**: ലോകകപ്പിന്റെ ഓർമ്മക്കായി ഫുട്ബോൾ മാതൃകകൾ നിർമ്മിച്ച് വ്യത്യസ്ഥമാവുകയാണ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നരവൂർ സൗത്ത് എൽ പി സ്കൂൾ. കാർഡ് ബോർഡ് ഷീറ്റിലാണ് ഫുട്ബോൾ മാതൃകകൾ നിർമ്മിക്കുന്നത്. വിവിധ രൂപങ്ങൾ കുട്ടികൾ കാർഡ് ബോർഡ് ഷീറ്റിൽ വെട്ടിയെടുത്ത് പഞ്ചഭുജം, ഷഡ്ഭുജം എന്നിവ ഉപയോഗിച്ചാണ് ഫുട്ബോൾ മാതൃക നിർമ്മിച്ചത്.

ഫുട്ബോൾ ലഹരിയിൽ നിൽക്കുന്ന കുട്ടികൾക്ക് ഫുട്ബോൾ നിർമ്മാണം ഏറെ കൗതുകവും വേറിട്ടതുമായ അനുഭവമായി. നേരത്തെ സ്കൂളിൽ ഫിഫ കോർണർ, ഇഷ്ടതാര സെൽഫി, ഫുട്ബോൾ പരിശീലനം, ഷൂട്ടൗട്ട് മത്സരം, പ്രവചന മത്സരം എന്നിവയും നടത്തിയിരുന്നു. ഹെഡ് മാസ്റ്റർ പി.വി. ദിജേഷ്, അധ്യാപകരായ കെ. ദിപിൻ, സി. റജിൻ, വി. രഗില, എ.കെ യജുഷ, പി ശ്രുതി, ദിൽനദാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84370/football-models-to-commemorate-the-world-cup)