---
title: "കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു"
english_title: "Kozhikode traffic SI dies in car accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84381/kozhikode-traffic-si-dies-in-car-accident"
published_at: "2022-12-10T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63942d0a5ccf6_facebook_post_image_1650883553.jpg"
keywords: []
---

# കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. ടൗൺ ട്രാഫിക് പൊലീസ് എസ്. ഐ വിചിത്രൻ സി.പി ആണ് മരിച്ചത്. മൂരിയാട് പാലത്തിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ പോവുകയായിരുന്ന വിചിത്രനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്**: കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. ടൗൺ ട്രാഫിക് പൊലീസ് എസ്. ഐ വിചിത്രൻ സി.പി ആണ് മരിച്ചത്. മൂരിയാട് പാലത്തിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ പോവുകയായിരുന്ന വിചിത്രനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.

തുടർന്ന് വാഹനം നിർത്താതെ പോവുകയും ചെയ്തു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ വിചിത്രനെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ 4.45 ഓടെ മരണം സംഭവിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84381/kozhikode-traffic-si-dies-in-car-accident)