---
title: "മാല പൊട്ടിക്കുന്ന സംഘത്തിലെ 2 യുവതികൾ പോലീസ് പിടിയിലായി"
english_title: "Police arrested 2 young women in the garland breaking gang"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84392/police-arrested-2-young-women-in-the-garland-breaking-gang"
published_at: "2022-12-10T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394333a19bc8_Picsart_22-12-10_12-41-13-593.jpg"
keywords: []
---

# മാല പൊട്ടിക്കുന്ന സംഘത്തിലെ 2 യുവതികൾ പോലീസ് പിടിയിലായി

> **Lead Summary:** **ചക്കരക്കല്‍**: മാല പൊട്ടിക്കുന്ന സംഘത്തിലെ 2 യുവതികൾ ചക്കരക്കല്‍ ബസ് സ്റ്റാന്റില്‍ വെച്ച് പോലീസ് പിടിയിലായി ഓട്ടോ യാത്രക്കാരായി ചമഞ്ഞെത്തിയാത്രക്കാരായ സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ രണ്ടു യുവതികള്‍ പിടിയില്‍. തമിഴ്‌നാട് തൂത്തുകുടി അണ്ണാനഗര്‍ പന്ത്രാം സ്ട്രീറ്റിലെ ഭഗവതിയുടെ മക്കളായ നീലി , ശാന്തി എന്നിവരെയാണ് ചക്കരക്കല്‍ എസ്.ഐ.വി.എം.വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**ചക്കരക്കല്‍**: മാല പൊട്ടിക്കുന്ന സംഘത്തിലെ 2 യുവതികൾ ചക്കരക്കല്‍ ബസ് സ്റ്റാന്റില്‍ വെച്ച് പോലീസ് പിടിയിലായി ഓട്ടോ യാത്രക്കാരായി ചമഞ്ഞെത്തിയാത്രക്കാരായ സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ രണ്ടു യുവതികള്‍ പിടിയില്‍. തമിഴ്‌നാട് തൂത്തുകുടി അണ്ണാനഗര്‍ പന്ത്രാം സ്ട്രീറ്റിലെ ഭഗവതിയുടെ മക്കളായ നീലി , ശാന്തി എന്നിവരെയാണ് ചക്കരക്കല്‍ എസ്.ഐ.വി.എം.വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ ചക്കരക്കല്‍ ബസ് സ്റ്റാന്റില്‍ വെച്ചാണ് ഇരുവരും പോലീസ് പിടിയിലായത്.ഈ മാസം രണ്ടാം തീയതി ഓട്ടോ യാത്രക്കിടെ ഏച്ചൂര്‍ കാഞ്ഞിരോട് തെരുവിലെ രാജീവന്റെ ഭാര്യ ഷൈലജയുടെ മൂന്നര പവന്റെ മാലയും ,മറ്റൊരു ദിവസംചക്കരക്കല്‍ സ്വദേശിനിയായ ലീലയുടെ നാല് പവന്റെ മാലയും തൊട്ടടുത്ത ദിവസം മൂന്നു പെരിയയില്‍ നിന്നും ചക്കരക്കല്‍ ഭാഗത്തേക്ക് വരികയായിരുന്ന അംഗന്‍വാടി ടീച്ചറുടെ നാല് പവന്റെസ്വര്‍ണ്ണമാലയും കവര്‍ന്ന കേസിലാണ് ഇരുവരെയും പരാതിക്കാര്‍ തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84392/police-arrested-2-young-women-in-the-garland-breaking-gang)