---
title: "കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു"
english_title: "Congress leader Sridevi Rajan died in a car accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84402/congress-leader-sridevi-rajan-died-in-a-car-accident"
published_at: "2022-12-10T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63943c053874d_Screenshot_2022-12-10-13-16-52-21_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു

> **Lead Summary:** കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ കാഞ്ഞൂരില്‍ വച്ചായിരുന്നു അപകടം. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു.

## Article Content

കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ കാഞ്ഞൂരില്‍ വച്ചായിരുന്നു അപകടം. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു.

എന്‍എസ്എസിന്റെ കാര്‍ത്തികപ്പള്ളി താലൂക്ക് വനിതാ യൂണിയന്‍ മുന്‍ അധ്യക്ഷയായും ശ്രീദേവി രാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ല അധ്യക്ഷയായിരുന്നു. നേരത്തെ ഐഎന്‍ടിയുസി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84402/congress-leader-sridevi-rajan-died-in-a-car-accident)