---
title: "ജില്ലാ സ്ക്കൂൾ കലോത്സവം സമാപിച്ചു: മാനന്തവാടിക്ക് കിരീടം "
english_title: "District School Art Festival crown for Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84405/district-school-art-festival-crown-for-mananthavadi"
published_at: "2022-12-10T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63943edb5f26c_Picsart_22-12-10_13-32-18-828.jpg"
keywords: []
---

# ജില്ലാ സ്ക്കൂൾ കലോത്സവം സമാപിച്ചു: മാനന്തവാടിക്ക് കിരീടം 

> **Lead Summary:** ജില്ലാ സ്ക്കൂൾ കലോത്സവം മാനന്തവാടിക്ക് കിരീടം. നാൽപ്പത്തി ഒന്നാമത് ജില്ലാ റവന്യുസ്കൾകലോത്സവത്തിന് തിരശ്ശീല വീണപ്പോൾ മാനന്തവാടി ഉപജില്ല 916 പോയിൻറ് നേടി കിരീടം നിലനിർത്തി. 879 പോയിൻ്റ് നേടി വൈത്തിരി ഉപജില്ലയും ബത്തേരി ഉപജില്ലയും രണ്ടാം സ്ഥാനം പങ്കിട്ടു . യു പി വിഭാഗം ജനറലിൽ 35 പോയിൻ്റുകളുമായി എം ജി എം എച്ച് എസ് എസ് ജേതാക്കളായപ്പോൾ 30 പോയിൻ്റുകളുമായി ഡബ്ല്യു ഒ യു പി മുട്ടിൽ, എസ് കെ എം ജെ കൽപ്പറ്റ റണ്ണേഴ്സ് അപ്പ് ആയി, ഹൈസ്ക്കൂൾ വിഭാഗം ജനറലിൽ 111 പോയിൻ്റുകളുമായി എം ജി എം എച്ച് എസ് എസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 96 പോയിൻ്റുകളുമായി ജി വി എച്ച് എസ് എസ് രണ്ടാംസ്ഥാനം നേടി.

## Article Content

ജില്ലാ സ്ക്കൂൾ കലോത്സവം മാനന്തവാടിക്ക് കിരീടം. നാൽപ്പത്തി ഒന്നാമത് ജില്ലാ റവന്യുസ്കൾകലോത്സവത്തിന് തിരശ്ശീല വീണപ്പോൾ മാനന്തവാടി ഉപജില്ല 916 പോയിൻറ് നേടി കിരീടം നിലനിർത്തി. 879 പോയിൻ്റ് നേടി വൈത്തിരി ഉപജില്ലയും ബത്തേരി ഉപജില്ലയും രണ്ടാം സ്ഥാനം പങ്കിട്ടു . യു പി വിഭാഗം ജനറലിൽ 35 പോയിൻ്റുകളുമായി എം ജി എം എച്ച് എസ് എസ് ജേതാക്കളായപ്പോൾ 30 പോയിൻ്റുകളുമായി ഡബ്ല്യു ഒ യു പി മുട്ടിൽ, എസ് കെ എം ജെ കൽപ്പറ്റ റണ്ണേഴ്സ് അപ്പ് ആയി, ഹൈസ്ക്കൂൾ വിഭാഗം ജനറലിൽ 111 പോയിൻ്റുകളുമായി എം ജി എം എച്ച് എസ് എസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 96 പോയിൻ്റുകളുമായി ജി വി എച്ച് എസ് എസ് രണ്ടാംസ്ഥാനം നേടി.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ 96 പോയിൻ്റ് നേടി ഡ ബ്ല്യു ഒ എച്ച് എസ് എസ് പിണങ്ങോട് ഒന്നാം സ്ഥാനം നേടിയപ്പോൾ ജി എച്ച് എസ് എസ് മീനങ്ങാടി 88 പോയിൻ്റ് നേടി റണ്ണേഴ്സ് അപ് ആയി.എച്ച്എസ് അറബിക് കലോത്സവത്തിൽ ഡബ്ല്യ എച്ച് എസ് പിണങ്ങോട് 88 പോയിൻ്റ് നേടി ഒന്നാം സ്ഥാനവും, ഡബ്ബു ഒ എച് എസ് എസ് മുട്ടിൽ 45 പോയിൻ്റ് നേടി രണ്ടാം സ്ഥാനവും നേടി, യു പി അറബിക് വിഭാഗത്തിൽ 45 പോയിൻ്റുകൾ നേടി ജിയുപിഎസ് വെള്ളമുണ്ടയും, ഡബ്ലു ഒയുപിഎസ് മുട്ടിലും ഒന്നാം സ്ഥാനം പങ്കിട്ടു, ജി യുപിഎസ് പിണങ്ങോട് 28 പോയിൻ്റുകൾ നേടി, ഹൈസ്ക്കൂൾ വിഭാഗം സംസ്കൃത ഉത്സവത്തിൽ 63 പോയിൻ്റ് നേടി ഫാ: ജി കെ എം ഹൈസ്ക്കൂൾ ഒന്നാം സ്ഥാനത്തും, 50 പോയിൻ്റ് നേടി ജി എച്ച് എസ് എസ് പടിഞ്ഞാറത്തറ രണ്ടാം സ്ഥാനവും നേടി.

യു പി സംസ്കൃതോത്സവത്തിൽ 40 പോയിൻ്റുകൾ നേടി സെൻ്റ് തോമസ് എച്ച് എസ് നടവയലും, അസംപ്ഷൻ എ യു പി സ്കൂൾ ബത്തേരിയും ഒന്നാം സ്ഥാനം നേടിയപ്പോൾ സെൻ്റ് ജോസഫ്സ് യു പി കല്ലോടി 28 പോയിൻ്റുകൾ നേടി രണ്ടാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84405/district-school-art-festival-crown-for-mananthavadi)