---
title: "കെ.എസ്.എസ്.പി.എ. സമ്മേളനം:തളിപ്പറമ്പ് നഗരത്തിൽ  കെട്ടിയ കൊടിയും തോരണങ്ങളും അഴിച്ചുമാറ്റി "
english_title: "K.S.S.P.A. Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84417/ksspa-conference"
published_at: "2022-12-10T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394523e91eba_Screenshot_2022-12-10-14-51-00-64_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കെ.എസ്.എസ്.പി.എ. സമ്മേളനം:തളിപ്പറമ്പ് നഗരത്തിൽ  കെട്ടിയ കൊടിയും തോരണങ്ങളും അഴിച്ചുമാറ്റി 

> **Lead Summary:** കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിൽ ദേശീയ പാതയിലെ ഡിവൈഡറിൽ കെട്ടിയ കൊടിയും തോരണങ്ങളും നഗരസഭാ ജീവനക്കാരെത്തി അഴിച്ചുമാറ്റിയത് സംഘർഷാന്തരീക്ഷമുണ്ടാക്കി. തളിപ്പറമ്പ് ചിറവക്കിലായിരുന്നു സംഭവം.

## Article Content

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിൽ ദേശീയ പാതയിലെ ഡിവൈഡറിൽ കെട്ടിയ കൊടിയും തോരണങ്ങളും നഗരസഭാ ജീവനക്കാരെത്തി അഴിച്ചുമാറ്റിയത് സംഘർഷാന്തരീക്ഷമുണ്ടാക്കി. തളിപ്പറമ്പ് ചിറവക്കിലായിരുന്നു സംഭവം.

രാവിലെ ബസ്‌സ്റ്റാൻഡ്‌ പരിസരത്തെ തോരണങ്ങൾ അഴിച്ചുമാറ്റിയപ്പോൾ പ്രവർത്തകരിടപെട്ട് തടഞ്ഞിരുന്നു. ചിറവക്കിൽ വീണ്ടുമെത്തിയ നഗരസഭാജീവനക്കാർ കുറെ കൊടിയും തോരണങ്ങളും അഴിച്ചുമാറ്റി വാഹനത്തിലിട്ടു. ഈ സമയം കുറച്ചുമാത്രം പ്രവർത്തകർ മാത്രമെ തടയാനുണ്ടായുള്ളൂ. പിന്നീട് സമ്മേളനസ്ഥലത്തുനിന്ന്‌ കൂടുതലാളുകളെത്തി പ്രതിഷേധിക്കുകയായിരുന്നു.

ഇതിനിടെ എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. സംഘർഷാന്തരീക്ഷമായതോടെ നടപടിയിൽനിന്നും നഗരസഭാ ഉദ്യോഗസ്ഥർ പിൻമാറി. യോഗതീരുമാനമെന്ന് നഗരസഭാ റോഡരികിൽ ഡിവൈഡറിൽ കൊടിയും തോരണങ്ങളും കെട്ടുന്നത് തടഞ്ഞുകൊണ്ട് സർവകക്ഷി യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് നടപടിയുമായെത്തിയതെന്ന് നഗരസഭാ ജീവനക്കാർ പറഞ്ഞു.

എന്നാൽ മുൻകൂട്ടി അനുവാദം വാങ്ങിയാണ് തോരണങ്ങളും കൊടിയും കെട്ടിയതെന്നാണ് സംഘാടകർപറയുന്നത്. അനുവാദം ചോദിച്ചുഎഴുത്ത് നൽകിയപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ലെന്നും നേതാക്കളറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84417/ksspa-conference)