---
title: "സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച പിതാവിനെതിരെ കേസ്"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84527/arrested"
published_at: "2022-12-11T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63953712f05fc_download_(4).jpeg"
keywords: []
---

# സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച പിതാവിനെതിരെ കേസ്

> **Lead Summary:** **വയനാട്**: സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. കഴുത്തിലും കാലിലും വയറിലും മര്‍ദനമേറ്റ കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**വയനാട്**: സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. കഴുത്തിലും കാലിലും വയറിലും മര്‍ദനമേറ്റ കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്ത പൊലീസ് പിതാവിനെതിരെ കേസെടുത്തു. കര്‍ണാടക സ്വദേശികളായ ദമ്ബതികളുടെ കുട്ടിയെ രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്ബോഴാണ് കുട്ടിയുടെ കഴുത്തിലെ അടിയേറ്റ പാടുകള്‍ പൊതുപ്രവര്‍ത്തകനായ മുഹമ്മദ് അസ്ലമിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ദേഹം പരിശോധിച്ചതോടെ അടിയേറ്റത്തിന്റെയും പൊള്ളലേറ്റതിന്റെയും വേറെയും പാടുകള്‍ കണ്ട അസ്ലം, സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം പൊള്ളലേറ്റ പാടുകളുണ്ട്.

പിതാവ് കുട്ടിയെ തല്ലിയിട്ടുണ്ടെങ്കിലും പൊള്ളലേല്‍പിച്ചിട്ടില്ലെന്നും കറിവീണാണ് ശരീരത്തില്‍ പൊള്ളലേറ്റതെന്നുമാണ് മാതാവിന്റെ വാദം. മൂന്ന് ദിവസം മുമ്ബാണ് കുട്ടി മര്‍ദനത്തിനിരയായതെന്നും ആക്രമണകാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയായ പിതാവിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84527/arrested)