---
title: "ഏഴിമല നാവിക അക്കാദമിയിൽ അഡ്മിറൽ കപ്പ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ സിങ്കപ്പൂർ വിജയികൾ"
english_title: "Singapore Winners in Paivanchi Race"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84561/singapore-winners-in-paivanchi-race"
published_at: "2022-12-11T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63956beeb72b5_paayvanchi.jpg"
keywords: []
---

# ഏഴിമല നാവിക അക്കാദമിയിൽ അഡ്മിറൽ കപ്പ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ സിങ്കപ്പൂർ വിജയികൾ

> **Lead Summary:** കണ്ണൂർ : ഏഴിമല നാവിക അക്കാദമിയിൽ അഡ്മിറൽ കപ്പിനായി നടന്ന പായ്‌വഞ്ചിയോട്ട മത്സരത്തിൽ സിങ്കപ്പൂർ ജേതാക്കളായി. വോൺ കീ, ബ്രാൻഡൻ ചിയ എന്നിവരുൾപ്പെട്ട ടീമാണ് ജേതാക്കളായത്. എൻസൈൻ മാർക്കോ മരിയ ഒനാരോട്ടോ, കാമില ബെർണാബി എന്നിവരടങ്ങിയ ഇറ്റാലിയൻ ടീം രണ്ടാം സ്ഥാനത്തെത്തി. പുരുഷവിഭാഗത്തിൽ സിങ്കപ്പൂരിലെ വോൺ കീയും വനിതാവിഭാഗത്തിൽ ഇറ്റലിയുടെ കാമില ബെർണാബിയും വ്യക്തിഗത ചാമ്പ്യന്മാരായി.

## Article Content

കണ്ണൂർ : ഏഴിമല നാവിക അക്കാദമിയിൽ അഡ്മിറൽ കപ്പിനായി നടന്ന പായ്‌വഞ്ചിയോട്ട മത്സരത്തിൽ സിങ്കപ്പൂർ ജേതാക്കളായി. വോൺ കീ, ബ്രാൻഡൻ ചിയ എന്നിവരുൾപ്പെട്ട ടീമാണ് ജേതാക്കളായത്. എൻസൈൻ മാർക്കോ മരിയ ഒനാരോട്ടോ, കാമില ബെർണാബി എന്നിവരടങ്ങിയ ഇറ്റാലിയൻ ടീം രണ്ടാം സ്ഥാനത്തെത്തി. പുരുഷവിഭാഗത്തിൽ സിങ്കപ്പൂരിലെ വോൺ കീയും വനിതാവിഭാഗത്തിൽ ഇറ്റലിയുടെ കാമില ബെർണാബിയും വ്യക്തിഗത ചാമ്പ്യന്മാരായി.

വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ റുപൽ ദുബൈ മൂന്നാമതെത്തി. സമാപന ചടങ്ങിൽ നാവിക അക്കാദമി കമാൻഡന്റ് വൈസ് അഡ്മിറൽ പുനീത് കെ. ഭാൽ ട്രോഫികൾ സമ്മാനിച്ചു. ആറുമുതൽ ഏഴിമല നാവിക അക്കാദമിയുടെ ഭാഗമായുള്ള എട്ടിക്കുളം തീരത്ത് നടന്ന പായ്‌വഞ്ചിയോട്ട മത്സരത്തിൽ 26 രാജ്യങ്ങളിൽനിന്നുള്ള ടീമുകൾക്ക് പുറമേ ഏഴിമല നാവിക അക്കാദമിയുടേയും നാഷണൽ ഡിഫൻസ് അക്കാദമി ഖടക് വാസ്ലയിൽനിന്നുള്ള ടീമുകളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84561/singapore-winners-in-paivanchi-race)