---
title: "രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ"
english_title: "Governer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84574/governer"
published_at: "2022-12-11T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639577e30e936_images_(2).jpeg"
keywords: []
---

# രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

> **Lead Summary:**  **തിരുവനന്തപുരം**: രാജ്ഭവനിൽ നടക്കുന്ന 'ക്രിസ്മസ് വിരുന്ന്' പരിപാടിയിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷണിച്ചു. സർക്കാരും രാജ്ഭവനും തമ്മിൽ തുടരുന്ന പോരിനിടെയാണിത്.

## Article Content

 **തിരുവനന്തപുരം**: രാജ്ഭവനിൽ നടക്കുന്ന 'ക്രിസ്മസ് വിരുന്ന്' പരിപാടിയിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷണിച്ചു. സർക്കാരും രാജ്ഭവനും തമ്മിൽ തുടരുന്ന പോരിനിടെയാണിത്.

ഈ മാസം 14 നാണ് പരിപാടി. കഴിഞ്ഞ തവണ ക്ഷണം മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84574/governer)