---
title: "അഞ്ച് വയസുകാരന് ക്രൂരമായി മർദ്ദനമേറ്റ സംഭവം: ബാലാവകാശ കമ്മീഷൻ ഇടപെട്ടു "
english_title: "Child Rights Commission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84592/child-rights-commission"
published_at: "2022-12-11T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639584e7c5b50_IMG-20221211-WA0036.jpg"
keywords: []
---

# അഞ്ച് വയസുകാരന് ക്രൂരമായി മർദ്ദനമേറ്റ സംഭവം: ബാലാവകാശ കമ്മീഷൻ ഇടപെട്ടു 

> **Lead Summary:** **വയനാട്: ** സുൽത്താൻബത്തേരിയിൽ അഞ്ച് വയസുകാരന് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ്റെ ഇടപെടൽ. പോലീസിനോടും ജില്ലാ ശിശു സംരക്ഷണ ഓഫീസററോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെപിതാവിനെതിരെ പോലീസ് കേസെടുത്തു. ബത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കർണ്ണാടക സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റത്. കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് സാഹചര്യ തെളിവുകളും കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും ബോധ്യപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്റ്റിലെ 75 പ്രകാരം കുട്ടികൾ കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

## Article Content

**വയനാട്: ** സുൽത്താൻബത്തേരിയിൽ അഞ്ച് വയസുകാരന് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ്റെ ഇടപെടൽ. പോലീസിനോടും ജില്ലാ ശിശു സംരക്ഷണ ഓഫീസററോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെപിതാവിനെതിരെ പോലീസ് കേസെടുത്തു. ബത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കർണ്ണാടക സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റത്. കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് സാഹചര്യ തെളിവുകളും കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും ബോധ്യപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്റ്റിലെ 75 പ്രകാരം കുട്ടികൾ കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

പിതാവ് കുട്ടിയെ തല്ലി എന്നത് ശരിയാണെന്നും എന്നാൽ കുട്ടിയെ പൊള്ളിച്ചിട്ടില്ലെന്നും, ദേഹത്ത് പൊള്ളലേറ്റത് കറി വീണതുകൊണ്ടാണ് എന്നാണ് കുട്ടിയുടെ മാതാവ് പറയുന്നത്. മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതായി പറയുന്നത്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് നിലവിലെ മുറിവുകൾക്ക് മരുന്നുകൾ നൽകിയാതായും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നിലവിലില്ലെന്നും ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. ആശുപത്രി അധികൃതർ സംഭവം പൊലിസിൽ അറിയിച്ചതിനെ തുടർന്നായിരുന്നു പോലീസ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84592/child-rights-commission)