---
title: "കണിച്ചാർ പഞ്ചായത്തിൽ 'കോഫി കിയോസ്ക്' പദ്ധതി ഉദ്ഘാടനം തിങ്കളാഴ്ച "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84599/kanichar"
published_at: "2022-12-11T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63958be2becb2_IMG-20221211-WA0034.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിൽ 'കോഫി കിയോസ്ക്' പദ്ധതി ഉദ്ഘാടനം തിങ്കളാഴ്ച 

> **Lead Summary:**  **കണിച്ചാർ:** കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും കണിച്ചാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ കോഫി കിയോസ്ക് പദ്ധതി ഡിസംബർ 12 തിങ്കളാഴ്ച നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കെ സുരേഷ് അധ്യക്ഷത വഹിക്കും. പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് കെ സുധാകരൻ ആദ്യ വില്പന നിർവഹിക്കും.

## Article Content

 **കണിച്ചാർ:** കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും കണിച്ചാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ കോഫി കിയോസ്ക് പദ്ധതി ഡിസംബർ 12 തിങ്കളാഴ്ച നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കെ സുരേഷ് അധ്യക്ഷത വഹിക്കും. പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് കെ സുധാകരൻ ആദ്യ വില്പന നിർവഹിക്കും.

കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എം സുർജിത് ആദ്യവില്പന സ്വീകരിക്കും ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത, കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാന്റി തോമസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൈഥിലി രമണൻ, കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോജൻ എടതാഴെ, കണിച്ചാർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ മംഗലത്തിൽ, മെമ്പർമാരായ സുരേഖ സജി, വി .കെ ശ്രീകുമാർ, ഷോജറ്റ് ചന്ദ്രൻ കുന്നേൽ, ജിഷ സജി, സുരഭി റിജോ, സുനി ജസ്റ്റിൻ, വിജി അബ്രഹാം, സിഡിഎസ് ചെയർപേഴ്സൺ സനില അനിൽകുമാർ, ശ്രീജ ബിജു എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84599/kanichar)