---
title: "കനത്ത മഴയ്ക്കു സാധ്യത, 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് "
english_title: "yellow alert "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84604/yellow-allert"
published_at: "2022-12-11T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639596add6446_a2.jpg"
keywords: []
---

# കനത്ത മഴയ്ക്കു സാധ്യത, 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് 

> **Lead Summary:** തിരുവനന്തപുരം: മാന്‍ഡസ് ചുഴലിക്കാറ്റിന്റെ ഫലമായി അറബികടലില്‍ ഈര്‍പ്പമുള്ള പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഇന്നു മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

തിരുവനന്തപുരം: മാന്‍ഡസ് ചുഴലിക്കാറ്റിന്റെ ഫലമായി അറബികടലില്‍ ഈര്‍പ്പമുള്ള പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഇന്നു മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും മറ്റന്നാളും യെലോ അലർട്ടാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84604/yellow-allert)