---
title: "റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചയാളെ ഇടിച്ച്  ബൈക്ക് യാത്രികനും കാൽനടയാത്രക്കരനും മരിച്ചു"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84620/accident"
published_at: "2022-12-11T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395a547b9a61_Screenshot_20221211-150723_Facebook.jpg"
keywords: []
---

# റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചയാളെ ഇടിച്ച്  ബൈക്ക് യാത്രികനും കാൽനടയാത്രക്കരനും മരിച്ചു

> **Lead Summary:** **കൊല്ലം**: അഞ്ചലിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവും മരിച്ചു. കുളത്തുപ്പുഴ സ്വദേശി മണിയൻ, പത്തടി സ്വദേശി ഷാജഹാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.

## Article Content

**കൊല്ലം**: അഞ്ചലിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവും മരിച്ചു. കുളത്തുപ്പുഴ സ്വദേശി മണിയൻ, പത്തടി സ്വദേശി ഷാജഹാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.

അമിത വേഗത്തിലെത്തിയ ബൈക്ക് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84620/accident)