---
title: "8ാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം: നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ല, ഉന്നതതല അന്വേഷണം വേണമെന്ന് കുടുംബം"
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84637/drugs"
published_at: "2022-12-11T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395c0740c935_images_(17).jpeg"
keywords: []
---

# 8ാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം: നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ല, ഉന്നതതല അന്വേഷണം വേണമെന്ന് കുടുംബം

> **Lead Summary:** **കോഴിക്കോട്** : കോഴിക്കോട് അഴിയൂരിൽ ലഹരി മാഫിയ എട്ടാം ക്ലാസുകാരിയെ കാരിയർ ആക്കിയ കേസിലെ ഇപ്പോളത്തെ അന്വേഷണത്തിൽ തൃപ്തരല്ലെന്നു കുടുംബം. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് കുട്ടിയുടെ ഉമ്മയും പിതൃ സഹോദരിയും ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്** : കോഴിക്കോട് അഴിയൂരിൽ ലഹരി മാഫിയ എട്ടാം ക്ലാസുകാരിയെ കാരിയർ ആക്കിയ കേസിലെ ഇപ്പോളത്തെ അന്വേഷണത്തിൽ തൃപ്തരല്ലെന്നു കുടുംബം. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് കുട്ടിയുടെ ഉമ്മയും പിതൃ സഹോദരിയും ആവശ്യപ്പെട്ടു.

ഇത് വരെയും ലഹരി മാഫിയയിലെ ഒരാളെ പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നൽകിയ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി മുഖവിലക്കെടുക്കുന്നില്ല. കുട്ടിക്ക് ലഹരി നൽകിയെന്ന് കുട്ടി പറഞ്ഞ അഴിയൂർ സ്വദേശിയെ രക്ഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും കുടുംബം  പറഞ്ഞു.

അഴിയൂരിൽ വിദ്യാർത്ഥിനിയെ ലഹരി മാഫിയ ക്യാരിയർ ആക്കിയ സംഭവത്തിൽ  സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വാദം. ലഹരി വസ്തുക്കൾ കൈമാറാനായി കുട്ടി എത്തിയെന്നു പറയുന്ന തലശ്ശേരിയിലെ മാളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപെടുത്തിയിരുന്നു. തലശ്ശേരിയിൽ വസ്ത്രം വാങ്ങാനായി പോയിട്ടുണ്ടെന്നു കുട്ടി പറഞ്ഞതായി സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84637/drugs)