---
title: "ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച്‌ പ്ര​ത്യേ​ക നി​ര​ക്കി​ലു​ള്ള ​ട്രെയി​നു​ക​ള്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ സ​ര്‍​വി​സ്​ ന​ട​ത്തും."
english_title: "Special trains "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8465/special-trains"
published_at: "2021-11-02T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180c55dbfc11_images - 2021-11-02T102749.208.jpeg"
keywords: []
---

# ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച്‌ പ്ര​ത്യേ​ക നി​ര​ക്കി​ലു​ള്ള ​ട്രെയി​നു​ക​ള്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ സ​ര്‍​വി​സ്​ ന​ട​ത്തും.

> **Lead Summary:** കൊച്ചി: ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച്‌ പ്ര​ത്യേ​ക നി​ര​ക്കി​ലു​ള്ള ​ട്രെയി​നു​ക​ള്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ സ​ര്‍​വി​സ്​ ന​ട​ത്തും.

## Article Content

കൊച്ചി: ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച്‌ പ്ര​ത്യേ​ക നി​ര​ക്കി​ലു​ള്ള ​ട്രെയി​നു​ക​ള്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ സ​ര്‍​വി​സ്​ ന​ട​ത്തും.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാന്‍ ലക്ഷ്യമിട്ടാണ് പ്രത്യേക സര്‍വീസുകളെന്ന് റെയില്‍വേ അറിയിച്ചു.

ചെ​ന്നൈ എ​ഗ്​​മോ​ര്‍-​നാ​ഗ​ര്‍​കോ​വി​ല്‍ സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ സ്പെ​ഷ​ല്‍ (06037) ന​വം​ബ​ര്‍ മൂ​ന്നി​ന് രാ​ത്രി 10.05ന്​ ​ചെ​ന്നൈ എ​ഗ്​​മോ​റി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് നാലാം തിയതി രാ​വി​ലെ 11മണിക്ക്​ ​നാ​ഗ​ര്‍​കോ​വി​ലി​ലെ​ത്തും.

നാ​ഗ​ര്‍​കോ​വി​ല്‍-​ചെ​ന്നൈ എ​ഗ്​​മോ​ര്‍ സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ സ്പെ​ഷ​ല്‍ (06038) ന​വം​ബ​ര്‍ അ​ഞ്ചി​ന് വൈ​കീ​ട്ട്​ 3.10ന്​ ​നാ​ഗ​ര്‍​കോ​വി​ലി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​​ര്‍​ച്ച 05.20ന്​ ​ചെ​ന്നൈ എ​ഗ്​​മോ​റി​ലെ​ത്തും.

തി​രു​നെ​ല്‍​വേ​ലി-​താം​ബ​രം സ്പെ​ഷ​ല്‍ (06040) ന​വം​ബ​ര്‍ ഏ​ഴി​ന് വൈ​കീ​ട്ട്​ ഏഴ് മണിക്ക്​ തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് എട്ടാം തിയതി രാ​വി​ലെ 07.55ന്​ ​താം​ബ​ര​ത്ത് എ​ത്തും.

താം​ബ​രം-​തി​രു​നെ​ല്‍​വേ​ലി സ്പെ​ഷ​ല്‍ (06049) ന​വം​ബ​ര്‍ എ​ട്ടി​ന് വൈ​കീ​ട്ട്​ നാ​ലി​ന്​ താം​ബ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ര്‍​ച്ച മൂ​ന്നി​ന്​ തി​രു​നെ​ല്‍​വേ​ലി​യി​ലെ​ത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8465/special-trains)