---
title: "സൗദിയിലെ ബസപകടത്തിൽ മലയാളി ബസ് ഡ്രൈവർക്ക് പരിക്ക്: രണ്ട് പ്രവാസികൾ  മരിച്ചു "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84693/accident"
published_at: "2022-12-12T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396702ac3cfe_Screenshot_20221212-053352_Facebook.jpg"
keywords: []
---

# സൗദിയിലെ ബസപകടത്തിൽ മലയാളി ബസ് ഡ്രൈവർക്ക് പരിക്ക്: രണ്ട് പ്രവാസികൾ  മരിച്ചു 

> **Lead Summary:** **റിയാദ്:** വെള്ളിയാഴ്ച സൗദി ട്രാൻസ്പോർട്ട് കമ്പനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. തമിഴ്നാട്, ബംഗ്ലാദേശ് സ്വദേശികളായ ഇരുവരും യാത്രക്കാരാണ്. റിയാദ് നഗരത്തിൽനിന്ന് 50 കിലോമീറ്ററകലെ ദമ്മാം റോഡിൽ ചെക്ക്പോസ്റ്റിന് സമീപം അൽമആദിൻ പാലത്തോട് ചേർന്നായിരുന്നു അപകടം.

## Article Content

**റിയാദ്:** വെള്ളിയാഴ്ച സൗദി ട്രാൻസ്പോർട്ട് കമ്പനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. തമിഴ്നാട്, ബംഗ്ലാദേശ് സ്വദേശികളായ ഇരുവരും യാത്രക്കാരാണ്. റിയാദ് നഗരത്തിൽനിന്ന് 50 കിലോമീറ്ററകലെ ദമ്മാം റോഡിൽ ചെക്ക്പോസ്റ്റിന് സമീപം അൽമആദിൻ പാലത്തോട് ചേർന്നായിരുന്നു അപകടം.

വെള്ളിയാഴ്ച രാത്രി 11-ന് യാത്രക്കാരുമായി റിയാദിൽനിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട ബസ് കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ ഒമ്പതുപേർക്കാണ് പരിക്കേറ്റത്. റെഡ് ക്രസൻറിെൻറ 10 ആംബുലൻസ് യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെയും മൃതദേഹങ്ങളെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയുമായിരുന്നു.

ബസ് ഡ്രൈവറായ സുഡാനി പൗരനും കോ-ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മനോജും അടക്കമുള്ളവർക്കാണ് പരിക്കേറ്റിരുന്നത്. ഇതിൽ മനോജ് ഒഴികെ ബാക്കിയെല്ലാവരും പരിക്ക് ഭേദമായി ആശുപത്രി വിട്ടു. മനോജിെൻറ കാലിനാണ് പരിക്ക്. റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84693/accident)