---
title: "കാറിടിച്ച്‌ മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പരിക്ക്"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84694/accident"
published_at: "2022-12-12T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639672212d299_images_(18).jpeg"
keywords: []
---

# കാറിടിച്ച്‌ മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പരിക്ക്

> **Lead Summary:** **കൂത്തുപറമ്പ്**: നിയന്ത്രണം വിട്ട കാറിടിച്ച്‌ മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്.

## Article Content

**കൂത്തുപറമ്പ്**: നിയന്ത്രണം വിട്ട കാറിടിച്ച്‌ മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്.

ലൈന്‍മാന്‍മാരായ മൗവ്വേരിയിലെ സുനില്‍ വളയങ്ങാടന്‍, ഓടക്കടവിലെ സുധീഷ്, വര്‍ക്കര്‍ വേങ്ങാട് തെരുവിലെ റെനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സുനിലിനെ മംഗലാപുരത്തെയും സുധീഷിനെ ചാലയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെനീഷ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരില്‍ ഒരാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ -കൂത്തുപറമ്ബ് റോഡില്‍ കായലോട് പെട്രോള്‍ പമ്ബിന് സമീപം ലൈനിലെ അറ്റകുറ്റപ്പണിക്ക് എത്തിയതായിരുന്നു ജീവനക്കാര്‍. ഈ സമയം അമിത വേഗത്തില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നാലുപേരെയും ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. വയനാട് തോല്‍പ്പെട്ടി സ്വദേശി മാധവന്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇയാളെയും കാറും പിണറായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84694/accident)