---
title: "ശബരിമലയിൽ ഭക്ത ജനപ്രവാഹം: ക്രമീകരണം തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം"
english_title: "SabarimalaPooja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84700/sabarimalapooja"
published_at: "2022-12-12T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639681c4d27aa_Screenshot_20221212-064842_Facebook.jpg"
keywords: []
---

# ശബരിമലയിൽ ഭക്ത ജനപ്രവാഹം: ക്രമീകരണം തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

> **Lead Summary:** **തിരുവനന്തപുരം: **ശബരിമലയിൽ ഭക്ത ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ ദേവസ്വം - പൊലീസ് ഉന്നത ഉദ്യോഗസ്ഥർ സംബന്ധിക്കും. കഴിഞ്ഞ ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നത്തെ കണക്കും ഒരു ലക്ഷത്തിന് മുകളിലാണ്. കൃത്യമായി പറഞ്ഞാൽ ശബരിമലയിൽ ഇന്ന് ദർശനത്തിന് 1,07260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടാം തവണയാണ് ഈ സീസണിൽ തീർത്ഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ശബരിമലയിൽ ഭക്ത ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ ദേവസ്വം - പൊലീസ് ഉന്നത ഉദ്യോഗസ്ഥർ സംബന്ധിക്കും. കഴിഞ്ഞ ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നത്തെ കണക്കും ഒരു ലക്ഷത്തിന് മുകളിലാണ്. കൃത്യമായി പറഞ്ഞാൽ ശബരിമലയിൽ ഇന്ന് ദർശനത്തിന് 1,07260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടാം തവണയാണ് ഈ സീസണിൽ തീർത്ഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്.

തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിലെ ദർശന സമയത്തിൽ ഇന്നലെ ചില ക്രമീകരണങ്ങൾ നടത്തിയിരുന്നു. തിരക്ക് ഏറെയുളള ദിവസങ്ങളിൽ രാത്രി 11.30 നാകും നടയടച്ചാൽ മതിയെന്നാണ് തീരുമാനം. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലുണ്ടായേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84700/sabarimalapooja)