---
title: "കൊടുവള്ളിയിൽ ലഹരിവേട്ട: 50 ലക്ഷത്തിന്‍റെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84711/arrested"
published_at: "2022-12-12T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396956297405_Screenshot_20221212-081322_Facebook.jpg"
keywords: []
---

# കൊടുവള്ളിയിൽ ലഹരിവേട്ട: 50 ലക്ഷത്തിന്‍റെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി നെടുമലയിൽ എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎ പിടികൂടിയത്.

## Article Content

**കോഴിക്കോട്**: കോഴിക്കോട് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി നെടുമലയിൽ എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎ പിടികൂടിയത്.

മയക്കുമരുന്ന് തൂക്കാനായി ഉപയോഗിക്കുന്ന തുലാസും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതമാണ്  ജിസാറിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കെ.എൽ 57 കെ 4333 നമ്പർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.  പിടികൂടിയ ലഹരി മരുന്നിനു വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി ഐപിഎസിന്‍റെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങിലകണ്ടിയുടെ നേതൃത്വത്തിൽ ജില്ലയില്‍ ലഹരി വിൽപ്പനക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്. ഇതിന്‍റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ്  കൊടുവള്ളിയിൽ വെച്ചു മാരക ലഹരി മരുന്ന് പിടികൂടിയത്.

കൊടുവള്ളി എസ്.ഐ അനൂപ് അരീക്കര, എസ്ഐ രശ്മി.എസ്.ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിനീഷ്.കെ. കെ, അബ്ദുൽ റഹീം, ജയരാജൻ. എൻ. എം സിവിൽ പൊലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കൽ, ഡ്രൈവർ സത്യരാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ്  പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84711/arrested)