---
title: "അഭിനന്ദിക്കാന്‍ ചെന്ന തന്നെ മെസി അപമാനിച്ചുവിട്ടുവെന്ന് ഡച്ച് താരം വെഗ്ഹോസ്റ്റ്"
english_title: "Dutch player Weghorst said that Messi insulted him when he went to congratulate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84785/dutch-player-weghorst-said-that-messi-insulted-him-when-he-went-to-congratulate"
published_at: "2022-12-12T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396e24c66a62_Screenshot_2022-12-12-13-39-50-613_com.facebook.katana.jpg"
keywords: []
---

# അഭിനന്ദിക്കാന്‍ ചെന്ന തന്നെ മെസി അപമാനിച്ചുവിട്ടുവെന്ന് ഡച്ച് താരം വെഗ്ഹോസ്റ്റ്

> **Lead Summary:** **ആംസ്റ്റര്‍ഡാം**: ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനുശേഷം ലിയോണല്‍ മെസിയെ അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ അദ്ദഹം പറഞ്ഞ വാക്കുകള്‍ നിരാശപ്പെടുത്തിയെന്ന് ഡച്ച് താരം വൗട്ട് വെഗ്ഹോസ്റ്റ്.

## Article Content

**ആംസ്റ്റര്‍ഡാം**: ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനുശേഷം ലിയോണല്‍ മെസിയെ അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ അദ്ദഹം പറഞ്ഞ വാക്കുകള്‍ നിരാശപ്പെടുത്തിയെന്ന് ഡച്ച് താരം വൗട്ട് വെഗ്ഹോസ്റ്റ്.

മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ വെഗ്ഹോസ്റ്റ് രണ്ട് ഗോളുകള്‍ നേടി ഹോളണ്ടിന് പ്രതീക്ഷ നല്‍കിയിരുന്നു. ഇഞ്ചുറി ടൈമിലെ അവസാന സെക്കന്‍ഡില്‍ വെഗ്ഹോസ്റ്റ് നേടിയ ഗോളിലാണ് കളി എക്സ്ട്രാ ടൈമിലേക്ക് ഹോളണ്ട് നീട്ടിയെടുത്തത്. എന്നാല്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിന് പിഴച്ചു.

ഷൂട്ടൗട്ടില്‍ ജയിച്ചശേഷം അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ഡച്ച് ഡഗ് ഔട്ടിന് അടുത്തെത്തി കോച്ച് ലൂയി വാന്‍ഗാളിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

പിന്നാലെ മിക്സഡ് സോണില്‍ മാധ്യപ്രവര്‍ത്തകനോട് സംസാരിച്ചു നില്‍ക്കവെ തന്നെ നോക്കി നിന്ന വെഗ്ഹോസ്റ്റിനോട് എന്തിനാണ് നോക്കി നില്‍ക്കുന്നത്, പോയി നിന്‍റെ പണി നോക്ക് വിഡ്ഢീ എന്നായിരുന്നു മെസി സ്പാനിഷ് ഭാഷയില്‍ പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84785/dutch-player-weghorst-said-that-messi-insulted-him-when-he-went-to-congratulate)