---
title: "കാഞ്ഞങ്ങാട് റബ്ബേഴ്സ് കമ്പനിക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു "
english_title: "The foundation stone of the new headquarters was laid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8494/the-foundation-stone-of-the-new-headquarters-was-laid"
published_at: "2021-11-02T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180e1a862783_PicsArt_11-02-12.22.19.jpg"
keywords: []
---

# കാഞ്ഞങ്ങാട് റബ്ബേഴ്സ് കമ്പനിക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു 

> **Lead Summary:** കാഞ്ഞങ്ങാട്: റബ്ബർ ബോർഡിന്റെയും റബർ ഉൽപ്പാദക സംഘങ്ങളുടെയും റബ്ബർ കർഷകരുടെയും സംയുക്ത സംരംഭമായ കാഞ്ഞങ്ങാട് റബ്ബേഴ്സ് കമ്പനിക്ക് വേണ്ടി കുശവൻ കുന്നിൽ പുതുതായി നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ എൻ രാഘവൻ ഐആർഎസ് നിർവഹിച്ചു.

## Article Content

കാഞ്ഞങ്ങാട്: റബ്ബർ ബോർഡിന്റെയും റബർ ഉൽപ്പാദക സംഘങ്ങളുടെയും റബ്ബർ കർഷകരുടെയും സംയുക്ത സംരംഭമായ കാഞ്ഞങ്ങാട് റബ്ബേഴ്സ് കമ്പനിക്ക് വേണ്ടി കുശവൻ കുന്നിൽ പുതുതായി നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ എൻ രാഘവൻ ഐആർഎസ് നിർവഹിച്ചു.

കമ്പനി ചെയർമാനും റബ്ബർ ബോർഡ് ജോയിന്റ് റബ്ബർ പ്രൊഡക്ഷൻ കമ്മീഷണറുമായ കെ ജി ജോൺസൺ അധ്യക്ഷത വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടർ പവിത്രൻ നമ്പ്യാർ, റബ്ബർ ബോർഡ് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ പി കെ രഘുനാഥ്, കമ്പനി ഡയറക്ടർമാരായ മാത്യു, ദാമോദരൻ, ആന്റണി കുഞ്ഞമ്പുനായർ, ഫെഡറൽ ബാങ്ക് ചീഫ് മാനേജർ രാജശ്രീ ദേവി, ആർക്കിടെക്ട് സച്ചിൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

ചടങ്ങിൽ റബ്ബർ ബോർഡ് ഉദ്യോഗസ്ഥരും റബ്ബർ കർഷക സംഘം പ്രതിനിധികളും ഓഹരി ഉടമകളായ കർഷകരും സംബന്ധിച്ചു. തുടർന്ന് കമ്പനിയുടെ വാർഷിക പൊതുയോഗവും നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8494/the-foundation-stone-of-the-new-headquarters-was-laid)