---
title: "ടി ടി മുകുന്ദൻ നമ്പ്യാരുടെ നവതി ആഘോഷം സംഘടിപ്പിച്ചു"
english_title: "TT Mukundan organized the Navati celebration of Nambiar."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84994/tt-mukundan-organized-the-navati-celebration-of-nambiar"
published_at: "2022-12-13T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639844c0d4875_Screenshot_2022-12-13-14-52-17-369_com.miui.gallery.jpg"
keywords: []
---

# ടി ടി മുകുന്ദൻ നമ്പ്യാരുടെ നവതി ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണവം** : തൊടീക്കളം വി.പി.നാരായണ മാരാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ടി ടി മുകുന്ദൻ നമ്പ്യാരുടെ നവതി ആഘോഷം സംഘടിപ്പിച്ചു.

## Article Content

**കണ്ണവം** : തൊടീക്കളം വി.പി.നാരായണ മാരാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ടി ടി മുകുന്ദൻ നമ്പ്യാരുടെ നവതി ആഘോഷം സംഘടിപ്പിച്ചു.

വായനശാലയുടെ പ്രഥമ പ്രസിഡന്റും മുതിർന്ന സിപിഐ അംഗവും ജന്മിത്വ വിരുദ്ധ സമര നായകനും അദ്ധ്യാപകനുമാണ് ടി ടി മുകുന്ദൻ നമ്പ്യാർ.

 ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നവതി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചിറ്റാരിപ്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ബാലൻ മുൻ ജനപ്രതിനിധികളെ ആദരിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് വി. രാമചന്ദ്രൻ , ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് സൂര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കലാ പരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84994/tt-mukundan-organized-the-navati-celebration-of-nambiar)