---
title: "സരീഷിന് മർദ്ദനമേറ്റ സംഭവം: ആറുപേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു"
english_title: "Payyannur police registered a case against Sarish"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85016/payyannur-police-registered-a-case-against-sarish"
published_at: "2022-12-13T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398579256495_Screenshot_2022-12-13-16-04-46-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സരീഷിന് മർദ്ദനമേറ്റ സംഭവം: ആറുപേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു

> **Lead Summary:** **പയ്യന്നൂര്‍**: വെള്ളൂര്‍ പാലത്തരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഡ്രൈവർ സരീഷിനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു സംഘമാളുകളുടെ മർദനമേറ്റത്. വാഹനം പാർക്കു ചെയ്തതു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് സരീഷിനെ മർദിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 6 പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

## Article Content

**പയ്യന്നൂര്‍**: വെള്ളൂര്‍ പാലത്തരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഡ്രൈവർ സരീഷിനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു സംഘമാളുകളുടെ മർദനമേറ്റത്. വാഹനം പാർക്കു ചെയ്തതു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് സരീഷിനെ മർദിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 6 പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

കല്ലും മരക്കട്ടയുമടക്കം ആക്രമണത്തിന് ഉപയോഗിച്ചതായി എഫ് ഐ ആറിൽ  പറയുന്നു.മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ഥാപനത്തിലെ ഡ്രൈവര്‍ വെള്ളച്ചാൽ കൊടക്കാട് സ്വദേശി സരീഷ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്ഥാപനത്തിലെ മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85016/payyannur-police-registered-a-case-against-sarish)