---
title: "സിപിഎം പേരാവൂർ ഏരിയ സമ്മേളനത്തിന് കൊട്ടിയൂരിൽ തുടക്കം കുറിച്ചു"
english_title: "Cpim peravoor area samelanam kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8502/cpim-peravoor-area-samelanam-kottiyoor"
published_at: "2021-11-02T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180e5b921a8c_IMG-20211102-WA0016.jpg"
keywords: []
---

# സിപിഎം പേരാവൂർ ഏരിയ സമ്മേളനത്തിന് കൊട്ടിയൂരിൽ തുടക്കം കുറിച്ചു

> **Lead Summary:**  കൊട്ടിയൂർ: സിപിഎം പേരാവൂർ ഏരിയ സമ്മേളനത്തിന് കൊട്ടിയൂരിൽ തുടക്കം കുറിച്ചു. കർഷക തൊഴിലാളി നേതാവും പാർട്ടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം. കണ്ണൻ നഗറിലാണ് സമ്മേളനം.

## Article Content

 കൊട്ടിയൂർ: സിപിഎം പേരാവൂർ ഏരിയ സമ്മേളനത്തിന് കൊട്ടിയൂരിൽ തുടക്കം കുറിച്ചു. കർഷക തൊഴിലാളി നേതാവും പാർട്ടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം. കണ്ണൻ നഗറിലാണ് സമ്മേളനം.

രാവിലെ സമ്മേളന നഗരിയിൽ സി പി എം ഏരിയ കമ്മിറ്റി അംഗം കെ.വത്സൻ പതാക ഉയർത്തി. തുടർന്ന് ടി.കെ ബാഹുലേയൻ രചനയും സംഗീതവും നിർവ്വഹിച്ച് ശാരിക ബേബി നൃത്ത സംവിധാനം നിർവ്വഹിച്ച സ്വാഗത ഗാനവും സംഗീത ശിൽപ്പവും നടന്നു.

ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സുധാകരൻ താൽക്കാലിക അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ എം.എൽ.എ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വത്സൻ പനോളി, പി. ഹരീന്ദ്രൻ, പി. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. കൃഷ്ണൻ, വി.ജി. പത്മനാഭൻ, കെ ശ്രീധരൻ, കൊട്ടിയൂർ ലോക്കൽ സെക്രട്ടറി കെ.എസ് നിധിൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. രക്ത സാക്ഷി പ്രമേയം അഡ്വ.എം.രാജനും അനുശോചന പ്രമേയം എം.എസ് വാസുദേവനും അവതരിപ്പിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 11 ലോക്കൽ സമ്മേളനങ്ങളിൽ തെരഞ്ഞെടുത്ത 135 പേരും ഏരിയ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി അംഗങ്ങളുമടക്കം 165 പേർ പങ്കെടുക്കുന്നുണ്ട്.സമ്മേളനം നാളെ സമാപിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8502/cpim-peravoor-area-samelanam-kottiyoor)