---
title: "ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കഞ്ചാവ് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം: യുവാവ് അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85082/arrested"
published_at: "2022-12-14T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639919b1ae9f6_n4516962681670977954162a7a402a4aa8aa270f3ba4e99ba0ad89830ade609614062c652d5f4445725f7ee.jpg"
keywords: []
---

# ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കഞ്ചാവ് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം: യുവാവ് അറസ്റ്റിൽ 

> **Lead Summary:** **മയ്യില്‍: **കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച വിദ്യാര്‍ത്ഥിക്കു നേരെയുള്ള കൂട്ടപീഡനസംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കൂടി മയ്യില്‍ പൊലിസ് കേസെടുത്തു.

## Article Content

**മയ്യില്‍: **കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച വിദ്യാര്‍ത്ഥിക്കു നേരെയുള്ള കൂട്ടപീഡനസംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കൂടി മയ്യില്‍ പൊലിസ് കേസെടുത്തു.

കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ആയിക്കരയില്‍ പതിനഞ്ചുവയസുകാരനെ കഞ്ചാവ് നല്‍കി ലൈംഗീകചൂഷണത്തിനിരയാക്കിയ സംഭവത്തിലാണ് രണ്ട് പേര്‍ക്കെതിരെ കൂടി മയ്യില്‍ പൊലിസ് പോക്സോ ചുമത്തികേസെടുത്തത്.

മയ്യില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിപറമ്ബ് സ്വദേശി അബ്ദുല്‍സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കെതിരെയാണ് മയ്യില്‍ പൊലിസ് കേസെടുത്തത്. ആറുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുവന്ന കണ്ണൂര്‍ സിറ്റിയിലെ ആയിക്കരയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍വെച്ചു കെട്ടിയിട്ടതിനു ശേഷം പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു.

നേരത്തെ ഈ സംഭവത്തില്‍ ആദികടലായി സ്വദേശി ഷെരീഫിനെ കണ്ണൂര്‍ സിറ്റി പൊലിസ് അറസ്റ്റു ചെയ്തിരുന്നു. സെപ്തംബര്‍ പത്തുമുതലാണ് സംഭവം. കണ്ണൂര്‍ ജില്ലയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പതിനഞ്ചുവയസുകാരന്‍. കൊവിഡ് കാലത്ത് കുട്ടി ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്ബര്‍ കഞ്ചാവ് മാഫിയയുടെ കൈയ്യിലെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85082/arrested)