---
title: "പയ്യന്നൂർ ഒളവറ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "The young man's body was found in the river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8510/the-young-mans-body-was-found-in-the-river"
published_at: "2021-11-02T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180ee22b82a0_IMG-20211102-WA0066.jpg"
keywords: []
---

# പയ്യന്നൂർ ഒളവറ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പയ്യന്നൂർ: പയ്യന്നൂർ ഒളവറ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും, തഹസിൽദാറും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ചു.

## Article Content

പയ്യന്നൂർ: പയ്യന്നൂർ ഒളവറ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും, തഹസിൽദാറും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ചു.

തൃശ്ശൂർ സ്വദേശിയായ കെ.കെ സുനിലിന്റെ മൃതദേഹമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. വർഷങ്ങളായി കവ്വായിലും, പരിസരത്തും കൺസ്ട്രക്ഷൻ കമ്പനിയുടെ കാർപ്പെന്റർ ജോലികൾ ചെയ്യുന്ന സുനിലിനെ 2 ദിവസം മുമ്പ് കവ്വായി പാലത്തിൻ്റെ മുകളിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് കണ്ടതായ വിവരമുണ്ട്.

ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുനിലിനെ കാണാത്തതിനെ തുടർന്ന് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമ പോലീസിൽ പരാതി നൽകിയതായി അറിയുന്നു. മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8510/the-young-mans-body-was-found-in-the-river)