---
title: "വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി"
english_title: "Wayanad Chetty Service Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85159/wayanad-chetty-service-society"
published_at: "2022-12-14T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399809895e40_Picsart_22-12-14_13-11-28-798.jpg"
keywords: []
---

# വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** **വയനാട്**: ആദിവാസി പിന്നോക്ക കാർഷിക ജില്ലയായ വയനാടിനോട് കേന്ദ്ര, കേരള സർക്കാരുകൾ കാണിക്കുന്ന അവഗണനയ്ക്കെതിരെ വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വയനാട് കലക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്. വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ സ്ഥാപിക്കുക, നിലമ്പൂർ -വയനാട്-നഞ്ചൻകോട് റയിൽവേ പദ്ധതി നടപ്പിലാക്കുക, ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പിൻവലിക്കുകയോ മേൽപാലമുൾപ്പെടെയുള്ള പകരം സംവിധാനം നടപ്പിലാക്കുകയോ ചെയ്യുക, കാലാവസ്ഥാ വ്യതിയാനത്താലും വന്യമൃഗശല്യത്താലും കാർഷിക മേഘല തകർച്ചയിലായ വയനാട്ടിലെ കർഷകരുടെ കടങ്ങൾ എഴുതി തള്ളുക.

## Article Content

**വയനാട്**: ആദിവാസി പിന്നോക്ക കാർഷിക ജില്ലയായ വയനാടിനോട് കേന്ദ്ര, കേരള സർക്കാരുകൾ കാണിക്കുന്ന അവഗണനയ്ക്കെതിരെ വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വയനാട് കലക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്. വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ സ്ഥാപിക്കുക, നിലമ്പൂർ -വയനാട്-നഞ്ചൻകോട് റയിൽവേ പദ്ധതി നടപ്പിലാക്കുക, ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പിൻവലിക്കുകയോ മേൽപാലമുൾപ്പെടെയുള്ള പകരം സംവിധാനം നടപ്പിലാക്കുകയോ ചെയ്യുക, കാലാവസ്ഥാ വ്യതിയാനത്താലും വന്യമൃഗശല്യത്താലും കാർഷിക മേഘല തകർച്ചയിലായ വയനാട്ടിലെ കർഷകരുടെ കടങ്ങൾ എഴുതി തള്ളുക.

ബാങ്കുകളുടെ ജപ്തി നടപടികൾ അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കുക, ക്ഷീരകർഷകരെ തൊഴിലുറപ്പിൽ ഉൾപ്പെടുത്തുക, ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ കാലം മുതൽ കുടിയിരുത്തിയ ലീസ് കർഷകർഷകരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം അനുവദിക്കുകയും നിർത്തലാക്കിയ അവരുടെ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുകയും ചെയ്യുക, കാരാപ്പുഴ പദ്ധതി പ്രദേശത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക.

പിന്നോക്ക സമുദായങ്ങളോടുള്ള സർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക, വയനാടൻ ചെട്ടി സമുദായമുൾപ്പെടെയുള്ള പിന്നോക്ക സമുദായത്തിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന ഒ.ഇ .സി . ഗ്രാൻ്റ് കൃത്യമായി വിതരണം ചെയ്യുക, സിക്കിൾസെൽ രോഗികളെ അംഗ പരിമിത വിഭാഗത്തിലുൾപ്പെടുത്തുകയും അങ്ങനെയുള്ള കുടുംബങ്ങളെ ബി പി എൽ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക, ഇവർക്ക് സൗജന്യ യാത്ര അനുവദിക്കുക, വയനാടൻ ചെട്ടി സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും അതുവഴി ഈ സമുദായത്തിനർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും പ്രത്യേക സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ച് രാവിലെ കൈ നാട്ടിയിൽ നിന്ന് ആരംഭിച്ചു.

അമ്മമാരും കുട്ടികളുമടക്കം നൂറു കണക്കിന് സമുദായാംഗങ്ങൾ മാർച്ചിൽ പങ്കെടുത്തു. തുടർന്ന് കലക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ എം ബി സി എഫ് സംസ്ഥാന പ്രസിഡണ്ട് എസ്. കുട്ടപ്പൻ ചെട്ട്യാർ ഉദ്ഘാടനം ചെയ്തു. സമുദായ സംഘടന പ്രസിഡണ്ട് .കെ ,എൻ.വാസുതോട്ടാമൂല അദ്ധ്യക്ഷത വഹിച്ചു. കെ. വേലായുധൻ, കെ.കെ. ദാമോദരൻ, സി.എം. ബാലകൃഷ്ണൻ, ഷീജ സതീഷ് എം. ആർ. ചന്ദ്രശേഖരൻ, സി. ബാലൻ, പി ആർ.സുശീല പി.ആർ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85159/wayanad-chetty-service-society)