---
title: "വീണ്ടും ദുര്‍മന്ത്രവാദം: പെണ്‍കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു"
english_title: "Again the witchcraft: The young woman was tied up and brutally beaten"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85204/again-the-witchcraft-the-young-woman-was-tied-up-and-brutally-beaten"
published_at: "2022-12-14T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399a8386e561_Picsart_22-12-14_15-29-40-555.jpg"
keywords: []
---

# വീണ്ടും ദുര്‍മന്ത്രവാദം: പെണ്‍കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

> **Lead Summary:** **ആലപ്പുഴ**: അന്ധവിശ്വാസത്തിന്റെ പേരില്‍ യുവതിക്ക് നേരെ ദുര്‍മന്ത്രവാദ പ്രയോഗം. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം.സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളുമടക്കം ആറുപേര്‍ അറസ്റ്റില്‍. അനീഷിന്റെ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേരും മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരും അറസ്റ്റിലായി. പുതുവച്ചാല്‍ തറയില്‍ വീട്ടില്‍ അനീഷാണ് ഭാര്യയുടെ ബാധ ഒഴിപ്പിക്കാനായി വീട്ടിലേക്ക് മന്ത്രവാദികളെ വിളിച്ചുവരുത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു.

## Article Content

**ആലപ്പുഴ**: അന്ധവിശ്വാസത്തിന്റെ പേരില്‍ യുവതിക്ക് നേരെ ദുര്‍മന്ത്രവാദ പ്രയോഗം. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം.സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളുമടക്കം ആറുപേര്‍ അറസ്റ്റില്‍. അനീഷിന്റെ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേരും മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരും അറസ്റ്റിലായി. പുതുവച്ചാല്‍ തറയില്‍ വീട്ടില്‍ അനീഷാണ് ഭാര്യയുടെ ബാധ ഒഴിപ്പിക്കാനായി വീട്ടിലേക്ക് മന്ത്രവാദികളെ വിളിച്ചുവരുത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് നൂറനാട് പൊലീസ് കേസ് എടുത്തത്. ഇന്നലെയാണ് 25 കാരിയായ യുവതി പരാതി നല്‍കുന്നത്. കഴിഞ്ഞ ആഗസ്റ്റ് മുതലാണ് ഭര്‍ത്താവ് ദുര്‍മന്ത്രവാദത്തിന് ഇരയാക്കുന്നത് എന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞതുമുതല്‍ ബാധയുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉപദ്രവിക്കുന്നതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ബന്ധുവായ യുവതിയുടെ സഹായത്തോടെ കോട്ടയം സ്വദേശികളായ മൂന്ന് ദുര്‍മന്ത്രവാദികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദനം തുടങ്ങിയത്.

ദുര്‍മന്ത്രവാദികള്‍ വാളുകൊണ്ട് നെറ്റിയില്‍ മുറിവുണ്ടാക്കിയെന്നും യുവതി പറയുന്നു. രണ്ടുതവണ ഇങ്ങനെ ദുര്‍മന്ത്രവാദത്തിനിരയാക്കുകയും ചെയ്തു.മൂന്നാമത്തെ തവണ ദുര്‍മന്ത്രവാദത്തിന് ഇരയാക്കുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85204/again-the-witchcraft-the-young-woman-was-tied-up-and-brutally-beaten)