---
title: "വിഷ്ണുപ്രിയ വധം: പാനൂര്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു"
english_title: "Vishnu Priya's murder, Panur police filed a charge sheet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85392/vishnu-priyas-murder-panur-police-filed-a-charge-sheet"
published_at: "2022-12-15T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ae7a53b44c_Screenshot_2022-12-15-14-40-18-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വിഷ്ണുപ്രിയ വധം: പാനൂര്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു

> **Lead Summary:** **പാനൂര്‍**: മൊകേരി വള്ള്യായിയിലെ വിഷ്ണുപ്രിയ വധ കേസില്‍ പാനൂര്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രതിയായ മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത് പ്രണയ പകയാലാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

## Article Content

**പാനൂര്‍**: മൊകേരി വള്ള്യായിയിലെ വിഷ്ണുപ്രിയ വധ കേസില്‍ പാനൂര്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രതിയായ മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത് പ്രണയ പകയാലാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മാസങ്ങളോളം നീണ്ട ഗുഡാലോചന കൊലപാതകത്തിനുണ്ടെന്നും പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്. താനുമായി അടുപ്പത്തിലായിരുന്ന വിഷ്ണു പ്രിയയെ പ്രതിയായ ശ്യാംജിത്ത് പിന്നീട് ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്.സ്വന്തമായി കത്തിയുണ്ടാക്കാന്‍ ഇരിട്ടിയില്‍ നിന്നും കൂത്തുപറമ്പില്‍ നിന്നുമാണ് പ്രതിയായ ശ്യാംജിത്ത് ഇരുമ്പു ഉപകരണങ്ങള്‍ വാങ്ങിയത്.

പൊന്നാനി സ്വദേശിയായ യുവാവിനോട് വാട്ട്‌സ് ആപ്പ് കോളില്‍ സംസാരിച്ചു കൊണ്ടിരിക്കെയാണ് വിഷ്ണുപ്രിയയുടെ വീടിനു പുറകിലുടെ കയറി വന്ന ശ്യാംജിത്ത് തലയില്‍ ചുറ്റിക കൊണ്ടു അടിച്ചു വീഴ്ത്തുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തത്.കൊലപാതകത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പാനൂര്‍ പോലിസ് ഇയാളുടെ മാനന്തേരിയിലെ വീടിനു സമീപത്തു നിന്നും പിടികൂടിയിരുന്നു. കേസില്‍ 75ഓളം സാക്ഷികളുണ്ട്. 20 തൊണ്ടിമുതലുകളും തെളിവായി കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85392/vishnu-priyas-murder-panur-police-filed-a-charge-sheet)