---
title: "കോളയാട് കൊമ്മേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു"
english_title: "200 liters of wash was found and destroyed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85404/200-liters-of-wash-was-found-and-destroyed"
published_at: "2022-12-15T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639af7f4da249_Screenshot_2022-12-15-15-54-36-69_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോളയാട് കൊമ്മേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

> **Lead Summary:** **കോളയാട്**: കൊമ്മേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനീഷ് എം. എസ് ന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെത്തിയത്. 2 ബാരലുകളിലായി കുഴിയിൽ സൂക്ഷിച്ച നിലയിലായിരുന്നു 200ലിറ്റർ വാഷ്.

## Article Content

**കോളയാട്**: കൊമ്മേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനീഷ് എം. എസ് ന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെത്തിയത്. 2 ബാരലുകളിലായി കുഴിയിൽ സൂക്ഷിച്ച നിലയിലായിരുന്നു 200ലിറ്റർ വാഷ്.

ചാരായം വാറ്റാൻ പാകമായ വാഷും വാറ്റ് കേന്ദ്രവുമാണ് തകർത്തത്.കോളയാടിനടുത്ത കൊമ്മേരിയിൽ നിന്നാണ് വാഷ് കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനീഷ് എം. എസ് ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, റാഫി. കെ. വി സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, സുബിൻ.എം, വിഷ്ണു.എൻ.സി,ജിജീഷ് ചെറുവായി, സജേഷ്.സി.കെ, ലതീഷ് ചന്ദ്രൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85404/200-liters-of-wash-was-found-and-destroyed)