---
title: "എംഡിയെ ആക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജെയിംസ് മാത്യു"
english_title: "James Mathew expresses regret for insulting MD"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85419/james-mathew-expresses-regret-for-insulting-md"
published_at: "2022-12-15T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b0986e89e3_Screenshot_2022-12-15-16-34-22-26_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# എംഡിയെ ആക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജെയിംസ് മാത്യു

> **Lead Summary:** എംഡിയെ ആക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജെയിംസ് മാത്യു. ഹാൻവീവ് ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളം മുടങ്ങിയതിന്റെ വികാരപരമായാണ് ഇങ്ങനെ സംസാരിച്ചത് നാക്കുപിഴയായിരുന്നില്ല തെണ്ടി എന്ന പ്രയോഗം പ്രസംഗത്തിൽ തന്നെ അതിൽ ക്ഷമാപണവും നടത്തിയിരുന്നു.

## Article Content

എംഡിയെ ആക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജെയിംസ് മാത്യു. ഹാൻവീവ് ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളം മുടങ്ങിയതിന്റെ വികാരപരമായാണ് ഇങ്ങനെ സംസാരിച്ചത് നാക്കുപിഴയായിരുന്നില്ല തെണ്ടി എന്ന പ്രയോഗം പ്രസംഗത്തിൽ തന്നെ അതിൽ ക്ഷമാപണവും നടത്തിയിരുന്നു.

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൻവീവിൽ ഇപ്പോൾ കെടുകാര്യസ്ഥതയാണ് ഉള്ളതെന്നും ഇതിനെതിരെ സി ഐ റ്റി യു വിന്റെ നേതൃത്വത്തിൽ തുടർ സമരം സംഘടിപ്പിക്കുമെന്ന്  കെ എസ്എം എച് ഡി സി എംപ്ലോയീസ്  യൂനിയൻ സി ഐ റ്റി യു പ്രസിഡന്റ് ജയിംസ് മാത്യു.നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ എം.ഡി. വാങ്ങുന്ന ശമ്പളം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുകളിലാണെന്നും ജയിംസ് മാത്യു.

കഴിഞ്ഞ ഏതാനും വർഷമായി ശമ്പള പരിഷ്കരണമില്ല.മൂന്നു മാസമായി ശമ്പളവുമില്ല. ഇതോടെ തൊഴിലാളികൾ പട്ടിണിയിലാണ്.ഒരു പാട് കെടുകാര്യസ്ഥത ഭരണ സമിതിയിലുണ്ട്. 12 കോടി രൂപയുടെ ത്തുണിത്തരങ്ങൾ വിറ്റഴിക്കാൻ പറ്റാതെ കെട്ടി കിടക്കുന്നു.ഗുണമേന്മയുള്ള നൂല് യഥാസമയം തൊഴിലാളികൾക്ക് നൽകുന്നില്ല.40 ശതമാനം റിബേറ്റ് നൽകിയിട്ടും വിറ്റഴിക്കാനാവുന്നില്ല.

അതുകൊണ്ട് 70-80 ശതമാനം ഡിസ്കൗണ്ടിൽ വിറ്റഴിക്കാൻ സർക്കാറിരിൽ നിന്ന് വാങ്ങണം. ഹാൻവീവിനെ ഹാൻ ടെക്സുമായി ലയിപ്പിക്കണം. അങ്ങനെയാവുമ്പോ രണ്ട് എം.ഡി വേണ്ട, രണ്ട് കമ്പനി സെക്രട്ടറിയും വേണ്ട. ഇതേ കുറിച്ച് തൊഴിലാളി സംഘടന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെന്നും ജെയിംസ് മാത്യു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85419/james-mathew-expresses-regret-for-insulting-md)