---
title: "കേളകത്ത് ഐക്യ ക്രിസ്തുമസ്  ആഘോഷം 17ന് "
english_title: "Kelakat Aikya Christmas Celebration on 17th."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85420/kelakat-aikya-christmas-celebration-on-17th"
published_at: "2022-12-15T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b07c3504c9_Picsart_22-12-15_17-07-28-506.jpg"
keywords: []
---

# കേളകത്ത് ഐക്യ ക്രിസ്തുമസ്  ആഘോഷം 17ന് 

> **Lead Summary:** **കേളകം** : ടൗണിലെയും സമീപപ്രദേശങ്ങളിലെയും വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ വൈ എം സി എ യുടെ സഹകരണത്തോടെ വിവിധ മത സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ഡിസംബർ 17 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ കേളകം ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തപ്പെടുന്നു.

## Article Content

**കേളകം** : ടൗണിലെയും സമീപപ്രദേശങ്ങളിലെയും വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ വൈ എം സി എ യുടെ സഹകരണത്തോടെ വിവിധ മത സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ഡിസംബർ 17 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ കേളകം ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തപ്പെടുന്നു.

 കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്യും. ഫാദർ ജോയ് തുരുത്തേൽ, ഫാദർ വർഗീസ് ചെങ്ങനാ മടത്തിൽ, ഫാദർ കുര്യാക്കോസ് കുന്നത്ത്, രാമചന്ദ്രൻ സി ആർ, ഫാദർ എൽദോ പാട്ടുപാള, ഖാസിം ദാരിമി, ഫാദർ റോബിൻ തിനിംകാലായിൽ, ജസ്റ്റിൻ കൊട്ടുകാപ്പള്ളി, ഷൈജു പുളിക്കൽ തുടങ്ങിയവർ പങ്കെടുക്കും.

ഐക്യ ക്രിസ്തുമസ് ആഘോഷത്തിൽ പുത്തൂർ മലങ്കര കത്തോലിക്ക രൂപതാ അധ്യക്ഷൻ ഡോക്ടർ ഗീവർഗീസ് മാർ മക്കാ റിയോസ് മുഖ്യ സന്ദേശം നൽകി സംസാരിക്കും. വൈകുന്നേരം 6 30 മുതൽ വിവിധ ക്രിസ്തുമസ് കലാപരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85420/kelakat-aikya-christmas-celebration-on-17th)