---
title: "11 വയസുകാരിയെ പീഡിപ്പിച്ചു: 60കാരനായ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍ "
english_title: "Attested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85478/attested"
published_at: "2022-12-16T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639bc4bf0be3f_download_(4).jpeg"
keywords: []
---

# 11 വയസുകാരിയെ പീഡിപ്പിച്ചു: 60കാരനായ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍ 

> **Lead Summary:** **പാലക്കാട്: ** ചിറ്റൂരില്‍ 11 വയസുകാരിയെ പീഡിപ്പിച്ച 60കാരനായ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റിലായി. രാജഗോപാല്‍ എന്നയാളാണ് കുട്ടിയെ തീയേറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

## Article Content

**പാലക്കാട്: ** ചിറ്റൂരില്‍ 11 വയസുകാരിയെ പീഡിപ്പിച്ച 60കാരനായ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റിലായി. രാജഗോപാല്‍ എന്നയാളാണ് കുട്ടിയെ തീയേറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

വണ്ടിത്താവളം സ്‌കൂള്‍ ബസിലെ ക്ലീനറാണ് രാജഗോപാലന്‍. രണ്ടു മാസമായി ഇതേ ബസിലാണ് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നത്. പെണ്‍കുട്ടിയെ സിനിമയ്ക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞാണ് രാജഗോപാലന്‍ സ്‌കൂളില്‍ നിന്ന് ഇറക്കിയത്. ചിറ്റൂരിലെ കൈരളി തിയറ്ററിലേക്കാണ് കൊണ്ടു വന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് പീഡിപ്പിച്ചത്. സമീപത്ത് ഇരുന്നയാളുടെ ശ്രദ്ധയില്‍ പെടുകയും ചിറ്റൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു പൊലീസ് തിയറ്ററിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

അച്ഛനോടെന്ന പോലെയുള്ള അടുപ്പാണ് രാജഗോപാലിനോട് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. ഇത് മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ വശത്താക്കിയത്. ഇയാളെ കുറിച്ച്‌ സമാനമായ പരാതികള്‍ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85478/attested)