---
title: "കൈക്കൂലി; കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്നില്ലെന്ന് സുപ്രീംകോടതി"
english_title: "Suprem court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85483/suprem-court"
published_at: "2022-12-16T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639bc9ba76949_n4524057601671154062679e8d5df2dbb9ebffc4da521b6663f293b1e73f71b042db8c192fa674dc97ce31f.jpg"
keywords: []
---

# കൈക്കൂലി; കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്നില്ലെന്ന് സുപ്രീംകോടതി

> **Lead Summary:** **ഡല്‍ഹി: **അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ നടപടിയില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നിര്‍ബന്ധമല്ലെന്നു സുപ്രീംകോടതി ഉത്തരവിട്ടു.

## Article Content

**ഡല്‍ഹി: **അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ നടപടിയില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നിര്‍ബന്ധമല്ലെന്നു സുപ്രീംകോടതി ഉത്തരവിട്ടു.

ഇനിമുതല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കാമെന്നും ഭരണഘടനാ ബെഞ്ച് അറിയിച്ചു. അഴിമതി കേസിലുള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നതാണ് സുപ്രീം കോടതി ഭരണഘടാ ബെഞ്ചിന്റെ ഈ വിധി. വ്യക്തികള്‍ മരിച്ചു പോയതിനാലോ പരാതിക്കാരന്റെ അഭാവത്തിലോ നേരിട്ടുള്ള തെളിവുകള്‍ ഇല്ലെങ്കിലോ മറ്റ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്താമെന്നാണ് സുപ്രീംകോടതി കോടതി വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാതെ തന്നെ കൈക്കൂലി വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് അത് സ്വീകരിക്കുകയും ചെയ്യുന്നത് അഴിമതിവിരുദ്ധ നിയമത്തിന്റെ ഏഴാം വകുപ്പു പ്രകാരം ശിക്ഷാര്‍ഹമാണ്. അതിനാല്‍ തന്നെ അഴിമതി കേസുകളില്‍ കൈക്കൂലി ചോദിച്ചു വാങ്ങിയില്ല എന്നത് ഒരു ഒഴിവുകഴിവായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൈക്കൂലി നല്‍കിയ ആളുടെ വാഗ്ദാനവും ഇത് സ്വീകരിക്കുന്നതും പ്രോസിക്യൂഷന്‍ തെളിയിക്കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85483/suprem-court)