---
title: "യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "A protest march was organized to the petrol pump"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8549/a-protest-march-was-organized-to-the-petrol-pump"
published_at: "2021-11-02T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618115fc3d00f_Screenshot_20211102_160050_com.whatsapp.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 

## Article Content

പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 

ചൊച്ചാഴ്ച്ച രാവിലെ കാൽടെക്സ് വിചിത്ര കോംപ്ലക്‌സിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. 

ദിനംപ്രതി ഇന്ധന വില വർധിപ്പിച്ച് കേന്ദ്രവും നികുതി കുറക്കാതെ കേരളവും ജനങ്ങളെ കൊള്ളയടിക്കുയാണെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു. ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. 

പെട്രോൾ പമ്പുകളുടെ പേര് യൂത്ത് കോൺഗ്രസ് മോദി-പിണറായി നികുതി ഊറ്റൽ കേന്ദ്രം എന്നാക്കി മാറ്റിയെന്ന് സുദീപ് ജെയിംസ് പറഞ്ഞു. ഭാരവാഹികളായ കമൽ ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8549/a-protest-march-was-organized-to-the-petrol-pump)