---
title: "തൃശ്ശൂര്‍ കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് രണ്ട് യുവാക്കള്‍ മരിച്ചു"
english_title: "Two youths died after falling from a running train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85523/two-youths-died-after-falling-from-a-running-train"
published_at: "2022-12-16T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c0358c396b_train-1.jpg"
keywords: []
---

# തൃശ്ശൂര്‍ കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് രണ്ട് യുവാക്കള്‍ മരിച്ചു

> **Lead Summary:** **തൃശ്ശൂര്‍**: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ , സജ്ഞയ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല.

## Article Content

**തൃശ്ശൂര്‍**: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ , സജ്ഞയ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല.

ഇവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഒരാള്‍ ട്രെയിനിന് അടിയില്‍പ്പെടുകയും മറ്റയാള്‍ പ്ലാറ്റ്‍ഫോമില്‍ തലയടിച്ച് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേങ്ങള്‍ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85523/two-youths-died-after-falling-from-a-running-train)