---
title: "ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാല്‍ ചിത്രം വൈകാതെ തുടങ്ങും, ആവേശത്തോടെ ആരാധകര്‍"
english_title: "Mohanlal lijo jose film Malayalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85584/mohanlal-lijo-jose-film-malayalam"
published_at: "2022-12-16T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c45a3ace22_Screenshot_2022-12-16-15-44-32-768_com.facebook.katana.jpg"
keywords: []
---

# ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാല്‍ ചിത്രം വൈകാതെ തുടങ്ങും, ആവേശത്തോടെ ആരാധകര്‍

> **Lead Summary:** ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്നുവെന്നത്. ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനത്തിന് മോഹൻലാല്‍ തന്നെയായിരുന്നു സ്‍ഥിരീകരണം നല്‍കിയിരുന്നത്.

## Article Content

ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്നുവെന്നത്. ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനത്തിന് മോഹൻലാല്‍ തന്നെയായിരുന്നു സ്‍ഥിരീകരണം നല്‍കിയിരുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട് എന്നായിരുന്നു മോഹൻലാല്‍ എഴുതിയിരുന്നത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം വൈകാതെ തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ലൊക്കേഷനില്‍ മോഹൻലാല്‍ 2023 ജനുവരി 10ന് ജോയിൻ ചെയ്യുമെന്നാണ് സിനിമ ട്രാക്കേഴ്സായ സ്‍നേഹസല്ലാപം ട്വീറ്റ് ചെയ്യുന്നത്. ചിത്രത്തിന്റെ അവസാനഘട്ട പ്രി- പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണെന്നും ട്വീറ്റിലുണ്ട്. നിലവില്‍ 'റാം' എന്ന ചിത്രത്തിലാണ് മോഹൻലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മൊറോക്കോ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85584/mohanlal-lijo-jose-film-malayalam)