---
title: "ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ തില്ലങ്കേരി സ്വദേശി അയ്റ നസ്‌റിന്‍ അഷ്‌റഫ് ഖത്തറിലേക്ക്"
english_title: "A native of Thillankeri to watch the World Cup final match"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85591/a-native-of-thillankeri-to-watch-the-world-cup-final-match"
published_at: "2022-12-16T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c4c1f622fe_Screenshot_2022-12-16-15-49-32-61_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ തില്ലങ്കേരി സ്വദേശി അയ്റ നസ്‌റിന്‍ അഷ്‌റഫ് ഖത്തറിലേക്ക്

> **Lead Summary:** **തില്ലങ്കേരി**: ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ തില്ലങ്കേരി ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസുകാരി അയ്റ നസ്‌റിന്‍ അഷ്‌റഫ് ഖത്തറിലേക്ക്. തില്ലങ്കേരി ഗവണ്‍മെന്റ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അയ്റ നസ്‌റിന്‍ അഷ്‌റഫാണ് ഖത്തിറിലേക്ക് വിമാനം കയറിയത്.

## Article Content

**തില്ലങ്കേരി**: ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ തില്ലങ്കേരി ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസുകാരി അയ്റ നസ്‌റിന്‍ അഷ്‌റഫ് ഖത്തറിലേക്ക്. തില്ലങ്കേരി ഗവണ്‍മെന്റ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അയ്റ നസ്‌റിന്‍ അഷ്‌റഫാണ് ഖത്തിറിലേക്ക് വിമാനം കയറിയത്.

ഖത്തറില്‍ ജോലിയുള്ള ആറളം സ്വദേശി അഷ്‌റഫിന്റെയും കാവുംമ്പടിയിലെ പാറയില്‍ ഷഫീനയുടെയും രണ്ടാമത്തെ മകളാണ് അയ്റ നസ്റിന്‍.സ്‌കൂള്‍ അധികൃതരുമായി സംസാരിച്ച് 15 ദിവസത്തെ അവധി വാങ്ങിയാണ് അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള മത്സരം നേരില്‍ കാണാന്‍ അയ്റ പോയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85591/a-native-of-thillankeri-to-watch-the-world-cup-final-match)