---
title: "ഹാൻവീവിൽ റിക്കാർഡ് വിൽപനയാണ് നടക്കുന്നതെന്ന് ചെയർമാൻ ടി.കെ. ഗോവിന്ദൻ"
english_title: "Chairman T.K. Govindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85600/chairman-tk-govindan"
published_at: "2022-12-16T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c52ef85245_Screenshot_2022-12-16-16-36-05-40_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഹാൻവീവിൽ റിക്കാർഡ് വിൽപനയാണ് നടക്കുന്നതെന്ന് ചെയർമാൻ ടി.കെ. ഗോവിന്ദൻ

> **Lead Summary:** കണ്ണൂർ: ഹാൻവീവിൽ റിക്കാർഡ് വിൽപനയാണ് നടക്കുന്നതെന്ന് ചെയർമാൻ ടി.കെ. ഗോവിന്ദൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജീവനക്കാർ സംതൃപ്തരാണെന്നും ജീവനക്കാരുടെ ആവശ്യങ്ങൾ മുഖവിലക്കെടുത്താണ് ഹാൻവീവ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂർ: ഹാൻവീവിൽ റിക്കാർഡ് വിൽപനയാണ് നടക്കുന്നതെന്ന് ചെയർമാൻ ടി.കെ. ഗോവിന്ദൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജീവനക്കാർ സംതൃപ്തരാണെന്നും ജീവനക്കാരുടെ ആവശ്യങ്ങൾ മുഖവിലക്കെടുത്താണ് ഹാൻവീവ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാർക്ക് വേതനം സമയബന്ധിതമായി നൽകുവാൻ സാധിച്ചിട്ടില്ലെന്നത് വസ്തുതയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.സർക്കാരിൽ നിന്ന് വിവിധ ഇനങ്ങളിലായി കോർപറേഷന് 45 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും ചെയർമാൻ പറഞ്ഞു ഹാൻവീവ് മാനേജിംഗ് ഡയരക്ടർ അരുണാചലം സുകുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85600/chairman-tk-govindan)