---
title: "മണത്തണയിൽ നിയമബോധവൽക്കരണ ക്ലാസ്സ് നടത്തി"
english_title: " legal awareness class conducted in manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8566/legal-awareness-class-conducted-in-manathana"
published_at: "2021-11-02T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61812ad9b7fcf_eq.jpg"
keywords: []
---

# മണത്തണയിൽ നിയമബോധവൽക്കരണ ക്ലാസ്സ് നടത്തി

> **Lead Summary:** മണത്തണ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മണത്തണയിൽ നിയമബോധവൽക്കരണ ക്ലാസ്സ് നടത്തി.

## Article Content

മണത്തണ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മണത്തണയിൽ നിയമബോധവൽക്കരണ ക്ലാസ്സ് നടത്തി.

ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിൻ്റെ ഭാഗമായി ആസാദി കാ അമൃത്‌ മഹോത്സവം എന്ന സന്ദേശവുമായാണ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പേരാവൂർ ഗ്രാമപഞ്ചായത്തിലെ മണത്തണ സാംസ്കാരിക നിലയത്തിൽ നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തിയത്.

അഡ്വ: സി.സി. സുനിൽ കുമാർ ക്ലാസെടുത്തു. വാർഡ് അംഗം ബേബി സോജ അദ്ധ്യക്ഷയായി. പാരാലീഗൽ വോളണ്ടിയർ വാഴയിൽ ഭാസ്ക്കരൻ, പ്രമീള.പി.കെ, ടി.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8566/legal-awareness-class-conducted-in-manathana)