---
title: "നിലാമററം മഖാം ഉറൂസിന് തുടക്കമായി"
english_title: "Nilamuraram Makham Urus has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85675/nilamuraram-makham-urus-has-started"
published_at: "2022-12-17T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d2ee7c82fc_IMG-20221217-WA0011.jpg"
keywords: []
---

# നിലാമററം മഖാം ഉറൂസിന് തുടക്കമായി

> **Lead Summary:**  **ഇരിക്കൂർ: **മലബാറിലെ ചരിത്ര പ്രസിദ്ധമായ ഇരിക്കൂർ നീലാമറ്റം മഖാം ഉറൂസിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി 'പ്രവാചകരുടെ കാലഘട്ടം മുതൽ സത്യപ്രബോധകരായി വന്ന ആയിരത്തോളം മഹത് വ്യക്തിത്വങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന നിലാ മുററത്ത് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ചു കൊണ്ട് തക്ബീർ ധ്വനികളാൽ മുകരിതമായ അന്തരീക്ഷത്തിൽ റഹ്മാനിയദർസ് മാനേജിംഗ് കമ്മറ്റി ജനറൽ സെക്രട്ടറി കെ.പി.അബ്ദുൽ അസീസ് പതാക ഉയർത്തി. മഖാമിൽ നടന്ന സിയാറത്തിന് പി.പി.ഉമർ മുസ്ല്യാർ നേതൃത്വം നൽകി. സയ്യിദൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ, അബ്ദുൽ അസീസ് ഫൈസി പന്തിപ്പൊയിൽ, കെ അബ്ദുൽ സലാം ഫൈസി, അബ്ദുല്ല ബാഖവി എന്നിവർ പങ്കെടുത്തു.

## Article Content

 **ഇരിക്കൂർ: **മലബാറിലെ ചരിത്ര പ്രസിദ്ധമായ ഇരിക്കൂർ നീലാമറ്റം മഖാം ഉറൂസിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി 'പ്രവാചകരുടെ കാലഘട്ടം മുതൽ സത്യപ്രബോധകരായി വന്ന ആയിരത്തോളം മഹത് വ്യക്തിത്വങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന നിലാ മുററത്ത് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ചു കൊണ്ട് തക്ബീർ ധ്വനികളാൽ മുകരിതമായ അന്തരീക്ഷത്തിൽ റഹ്മാനിയദർസ് മാനേജിംഗ് കമ്മറ്റി ജനറൽ സെക്രട്ടറി കെ.പി.അബ്ദുൽ അസീസ് പതാക ഉയർത്തി. മഖാമിൽ നടന്ന സിയാറത്തിന് പി.പി.ഉമർ മുസ്ല്യാർ നേതൃത്വം നൽകി. സയ്യിദൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ, അബ്ദുൽ അസീസ് ഫൈസി പന്തിപ്പൊയിൽ, കെ അബ്ദുൽ സലാം ഫൈസി, അബ്ദുല്ല ബാഖവി എന്നിവർ പങ്കെടുത്തു.

പതാക ഉയർത്തൽ ചടങ്ങിൽ കെ.മുഹമ്മദ് അശ്റഫ് ഹാജി, കെ.വി.അബ്ദുൽ ഖാദർ ഹാജി, സി.സി.ഹിദായത്ത്, കെ.പി.മൊയ്തീൻ കുഞ്ഞി, എൻ.വി.ഹാഷിം, കെ.മേ മിഹാജി, പി.അബ്ദുൽ സലാം അൻസ്വരി, വി.ഹംസ ഹാജി, സി.എച്ച്.സക്കരിയ ഹാജി, പി.വാഹിദ് ഹാജി, കെ. മൻസൂർ, വി.കാസിം ഹാജി, സി.കെ.മുഹമ്മദ്, പി.കെ.ഷംസുദീൻ എന്നിവർ പങ്കെടുത്തു. നിലാമു ററംനഗറിൽ രാത്രി നടന്ന ഇശൽ നിലാവ് അബ്ദുൽ അസീസ് ഫൈസി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85675/nilamuraram-makham-urus-has-started)