---
title: "കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ ചികിത്സാ പദ്ധതിക്ക് തുടക്കം കുറിച്ചു."
english_title: "kiranam:  Kovid Immunization Treatment Program for Children started in kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8569/kiranam-kovid-immunization-treatment-program-for-children-started-in-kannur"
published_at: "2021-11-02T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61812e87b10c9_kiranam.jpg"
keywords: []
---

# കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ ചികിത്സാ പദ്ധതിക്ക് തുടക്കം കുറിച്ചു.

> **Lead Summary:** കണ്ണൂർ: ദേശീയ ആയുര്‍വേദ ദിനത്തിന്റെയും കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ ചികിത്സാ പദ്ധതിയായ കിരണം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു.

## Article Content

കണ്ണൂർ: ദേശീയ ആയുര്‍വേദ ദിനത്തിന്റെയും കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ ചികിത്സാ പദ്ധതിയായ കിരണം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു.

സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ 15 വയസിന് താഴെയുള്ള കുട്ടികളിലെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയും സമഗ്ര ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ് കിരണം പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂള്‍ തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക, അപരാജിത ധൂമ ചൂര്‍ണ്ണം പോലുള്ളവ ഉപയോഗിച്ച് സ്‌കൂളുകളില്‍ അണുനശീകരണം നടത്തുക,

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ആഹാര രീതികള്‍ ശീലിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുക. ജീവിത ശൈലി ക്രമീകരണങ്ങളും അണുനശീകരണത്തിന് ഔഷധങ്ങളുടെ സമയബന്ധിതമായ ഉപയോഗവും പ്രോത്സാഹിപ്പിക്കും. പോഷണം ആയുര്‍വേദത്തിലൂടെ എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ഇതിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിന് ആയുര്‍വേദ രീതിയിലുള്ള പാചകം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തത്സമയ പാചക പരിപാടിയും സംഘടിപ്പിച്ചു. ഔഷധ സസ്യ പ്രദര്‍ശനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8569/kiranam-kovid-immunization-treatment-program-for-children-started-in-kannur)