---
title: "ഖത്തര്‍ ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം ആര്‍ക്ക്: ഖത്തറില്‍ ലൂസേഴ്‌സ് ഫൈനല്‍ ഇന്ന്"
english_title: "Qatar 3rd place in FIFA World Cup: Losers final in Qatar today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85696/qatar-3rd-place-in-fifa-world-cup-losers-final-in-qatar-today"
published_at: "2022-12-17T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d4c4221076_Screenshot_2022-12-17-10-17-28-68_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഖത്തര്‍ ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം ആര്‍ക്ക്: ഖത്തറില്‍ ലൂസേഴ്‌സ് ഫൈനല്‍ ഇന്ന്

> **Lead Summary:** **ദോഹ**: ഖത്തര്‍ ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം ആര്‍ക്കെന്ന് ഇന്നറിയാം. ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. ഖലീഫ സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. സെമിയിൽ ക്രൊയേഷ്യ അര്‍ജന്‍റീനയോടും മൊറോക്കോ ഫ്രാന്‍സിനോടുമാണ് തോറ്റത്. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മൊറോക്കോ ആദ്യമായാണ് സെമിക്ക് യോഗ്യത നേടിയത്. ആവേശ സെമിയില്‍ ഫ്രാന്‍സിനോട് തോറ്റ് ഫൈനലില്ലാതെ ആഫ്രിക്കന്‍ പ്രതീക്ഷയായ മൊറോക്കോ തലയുയര്‍ത്തിയാണ് മടങ്ങുന്നത്.

## Article Content

**ദോഹ**: ഖത്തര്‍ ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം ആര്‍ക്കെന്ന് ഇന്നറിയാം. ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. ഖലീഫ സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. സെമിയിൽ ക്രൊയേഷ്യ അര്‍ജന്‍റീനയോടും മൊറോക്കോ ഫ്രാന്‍സിനോടുമാണ് തോറ്റത്. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മൊറോക്കോ ആദ്യമായാണ് സെമിക്ക് യോഗ്യത നേടിയത്. ആവേശ സെമിയില്‍ ഫ്രാന്‍സിനോട് തോറ്റ് ഫൈനലില്ലാതെ ആഫ്രിക്കന്‍ പ്രതീക്ഷയായ മൊറോക്കോ തലയുയര്‍ത്തിയാണ് മടങ്ങുന്നത്.

മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടുകയായിരുന്നു. കിക്കോഫായി അഞ്ചാം മിനുറ്റില്‍ തിയോ ഹെര്‍ണാണ്ടസിന്‍റെ പറന്നടിയിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. രണ്ടാം ഗോള്‍ 79-ാം മിനുറ്റില്‍ പകരക്കാരന്‍ കോളോ മുവാനിയുടെ വകയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ച് കളിച്ചിട്ടും ഈ ലോകകപ്പിലെ അത്ഭുതമായ മൊറോക്കോയ്ക്ക് ഗോള്‍ മടക്കാനായില്ല.

അതേസമയം മറ്റൊരു സെമിയില്‍ അര്‍ജന്‍റീനയോട് എതിരില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യ തോല്‍ക്കുകയായിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ അടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടി. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലുമാണ് ഗോള്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85696/qatar-3rd-place-in-fifa-world-cup-losers-final-in-qatar-today)