---
title: "സി ഐക്കെതിരെ പീഡന പരാതി; വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി"
english_title: "Harassment complaint against CI;  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85704/harassment-complaint-against-ci"
published_at: "2022-12-17T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d532b61b40_Screenshot_2022-12-17-10-52-54-125_com.facebook.katana.jpg"
keywords: []
---

# സി ഐക്കെതിരെ പീഡന പരാതി; വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി

> **Lead Summary:** **തിരുവനന്തപുരം**: സി ഐക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി.

## Article Content

**തിരുവനന്തപുരം**: സി ഐക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി.

സംഭവത്തിൽ വനിതാ ഡോക്ടർ, ക്രൈം ബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകി. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ മുൻ സിഐ എ വി സൈജു, ഭാര്യ മുഖേന നൽകിയ പരാതിയിന്‍മേൽ അന്വേഷണം നടത്താനായി പേട്ട ക്രൈം ബ്രാഞ്ച് ഓഫീസിൽ വനിതാ ഡോക്ടറെ വിളിച്ച് വരുത്തുകയും ഇവിടെ വെച്ച് വനിതാ പൊലീസ് ഓഫീസറും പിന്നീട് ഫോണിൽ ഡിവൈഎസ്പിയും പ്രതിയോടെന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും ഇവർ എഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 2019 ൽ വിദേശത്ത് നിന്നും ചികിത്സയ്ക്കായി നാട്ടിലെത്തിയ വനിതാ ഡോക്ടർ വാടകയുമായി ബന്ധപ്പെട്ട വിഷയത്തിൽ മലയിൻകീഴ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു.

അന്ന് മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്ഐയായിരുന്നു സൈജു. ഡോക്ടറുടെ പരാതി പരിഹരിക്കപ്പെട്ടതിന് പിന്നാലെ ഇൻസ്പെക്ടർ സൈജു ഡോക്ടറെ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ചെലവ് വേണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ വീട്ടിൽ ചെന്നിരുന്നു. തുടര്‍ന്ന് ഡോക്ടറുമായി സൗഹൃദത്തിലായ സൈജു വിവിധ ആവശ്യങ്ങൾക്കായി ഡോക്ടറില്‍ നിന്ന് പണം വാങ്ങുകയും ഡോക്ടറെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85704/harassment-complaint-against-ci)