---
title: "ബഫ‍ർ സോൺ: കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ"
english_title: "Buffer zone: KCBC strike unfortunate, says forest minister AK Saseendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85724/buffer-zone-kcbc-strike-unfortunate-says-forest-minister-ak-saseendran"
published_at: "2022-12-17T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d65ada7cbd_Screenshot_2022-12-17-12-14-54-59_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ബഫ‍ർ സോൺ: കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

> **Lead Summary:** **കോഴിക്കോട്** : ബഫ‍ർ സോൺ വിഷയത്തിൽ കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണ്. സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ ഉൾപ്പെടെ തയ്യാറാകണം. സർക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്.

## Article Content

**കോഴിക്കോട്** : ബഫ‍ർ സോൺ വിഷയത്തിൽ കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണ്. സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ ഉൾപ്പെടെ തയ്യാറാകണം. സർക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്.

രാഷ്ട്രീയ സമരങ്ങൾക്ക് മത മേലധ്യക്ഷന്മാർ കൂട്ടുനിൽക്കരുത്. ജോസ് കെ മാണി ഉയർത്തിയ ആവശ്യം അംഗീകരിച്ചതാണെന്നും ശശീന്ദ്രൻ പറഞ്ഞു. അതേസമയം ബഫർസോൺ വിദഗ്ധസമിതിയുടെ കാലാവധി നീട്ടും. ഈ കാര്യത്തിൽ വനം മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85724/buffer-zone-kcbc-strike-unfortunate-says-forest-minister-ak-saseendran)