---
title: "ഏറനാട് എക്സ്പ്രസിന്റെ കോച്ചിന് പുറത്ത് റെയിൽവേ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ"
english_title: "Railway employee outside the coach of Arenad Express Hanging"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85742/railway-employee-outside-the-coach-of-arenad-express-hanging"
published_at: "2022-12-17T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d74e2cc9d0_Screenshot_2022-12-17-13-20-27-31_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# ഏറനാട് എക്സ്പ്രസിന്റെ കോച്ചിന് പുറത്ത് റെയിൽവേ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **തിരുവനന്തപുരം**: ഏറനാട് എക്സ്പ്രസിന്റെ കോച്ചിന് പുറത്ത് റെയിൽവേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുൾവായ്മൊഴി സ്വദേശി സ്വാമിനാഥനെയാണ് ശനിയാഴ്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം**: ഏറനാട് എക്സ്പ്രസിന്റെ കോച്ചിന് പുറത്ത് റെയിൽവേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുൾവായ്മൊഴി സ്വദേശി സ്വാമിനാഥനെയാണ് ശനിയാഴ്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കന്യാകുമാരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഏറനാട് എക്സ്പ്രസിന്റെ കോച്ചിന് പുറത്താണ് മൃതദേഹം കണ്ടത്. മേലുദ്യോഗസ്ഥരുടെ പീഡനങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ്  പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85742/railway-employee-outside-the-coach-of-arenad-express-hanging)