---
title: "സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ജാഥ നടത്തി"
english_title: "The Peravoor Block Congress Committee held a march against the government's anti-people policies."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85781/the-peravoor-block-congress-committee-held-a-march-against-the-governments-anti-people-policies"
published_at: "2022-12-17T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d9bd36ed54_Picsart_22-12-17_16-04-11-546.jpg"
keywords: []
---

# സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ജാഥ നടത്തി

> **Lead Summary:** **മണത്തണ** : കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ്‌ പേരാവൂർ ബ്ലോക്ക് ഓഫീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. 

## Article Content

**മണത്തണ** : കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ്‌ പേരാവൂർ ബ്ലോക്ക് ഓഫീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. 

ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് കൊട്ടിയൂർ പഞ്ചായത്തിലെ നീണ്ടുനോക്കിയിൽ നിന്നും പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

 നീണ്ടുനോക്കി മുതൽ പേരാവൂർ വരെയുള്ള ജാഥയ്ക്ക് മണത്തണയിലും സ്വീകരണം നൽകി.

 ബൈജു വർഗീസ് ജൂബിലി ചാക്കോ, സി ഹരിദാസൻ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85781/the-peravoor-block-congress-committee-held-a-march-against-the-governments-anti-people-policies)